നമ്മുടെ ആരോഗ്യത്തെ ഏറ്റവും ദോഷകരമായി ബാധിക്കുന്ന ദുശീലങ്ങളിൽ ഒന്നാണ് പുകവലി. ദീർഘനാളായുള്ള സിഗരറ്റിന്റെ ഉപയോഗം അർബുദത്തിനും മറ്റ് ഗുരുതര രോഗങ്ങൾക്കും കാരണം ആകും. ഒരിക്കൽ സിഗരറ്റിന് അടിമപ്പെട്ടാൽ പിന്നീട് ഈ ശീലം നിർത്തുക എന്നത് വളരെ പ്രയാസകരമാണ്. എന്നാൽ യാതൊരു ബുദ്ധിമുട്ടും കൂടാതെ ഈ ശീലം മാറ്റിയെടുക്കാൻ നമുക്ക് സാധിക്കും.
സിഗറ്റ് വലിക്കുന്ന ശീലം മാറ്റിയെടുക്കാൻ ജിഞ്ചർ ടീ കുടിയ്ക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ജിഞ്ചർ ടീ കുടിയ്ക്കുക. പാലൊഴിച്ച ചായ വേണം കുടിയ്ക്കാൻ.
അൽപ്പം പെരുംജീരകവും ഏലക്കയും ഉപയോഗിച്ചും നമുക്ക് പുകവലി ശീലം മാറ്റിയെടുക്കാൻ സാധിക്കും. എപ്പോഴെല്ലാം പുക വലിയ്ക്കാൻ തോന്നുന്നുവോ അപ്പോഴെല്ലാം പെരുജീരകവും ഏലക്കയുടെ കുരുവും മിക്‌സ് ചെയ്ത് വായിലിട്ട് ചവയ്ക്കുക. ഇത് പുകവലി ശീലം ഇല്ലാതാക്കും എന്ന് മാത്രമല്ല ദഹനപ്രക്രിയയും മെച്ചപ്പെടുത്തും.
ഇരട്ടി മധുരം കഴിക്കുന്നതും പുകവലി ശീലം ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്. എപ്പോഴെല്ലാം പുകവിയ്ക്കാൻ തോന്നുന്നുവോ അപ്പോഴെല്ലാം ഇരട്ടി മധുരം കഴിയ്ക്കാം. ഇത് സിഗരറ്റിനോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കുന്നു. ഇടയ്ക്കിടയ്ക്ക് ജീരകം കഴിക്കുന്നതും സിഗരറ്റ് വലിയ്ക്കുന്ന ശീലം ഇല്ലാതാക്കാൻ നല്ലതാണ്.
Discussion about this post