മുംബൈ: രത്തൻ ടാറ്റ പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാകാൻ നോയൽ ടാറ്റ. ടാറ്റ ഗ്രാസ്റ്റിന്റെ യോഗത്തിലാണ് നോയൽ ടാറ്റയെ ടാറ്റ സൺസിന്റെ ചെയർമാനായി തിരഞ്ഞെടുത്തത്. രത്തൻ ടാറ്റയുടെ അർദ്ധ സഹോദരൻ ആണ് നോയൽ ടാറ്റ.
രത്തൻ ടാറ്റയുടെ വിയോഗത്തിന് പിന്നാലെ ആരാകും ടാറ്റ ഗ്രൂപ്പിന്റെ അടുത്ത ചെയർമാൻ എന്നത് സംബന്ധിച്ച് വലിയ ചർച്ചകളാണ് ഉയർന്നുവന്നത്. നോയൽ ടാറ്റയുടെ മൂന്ന് മക്കളുടെയും പേരുകൾ ഈ സ്ഥാനത്തേയ്ക്ക് ഉയർന്ന് കേൾക്കുകയും ചെയ്തുന്നു. എന്നാൽ ഏവരെയും അതിശയിപ്പിച്ച് 67 കാരനായ നോയൽ ടാറ്റയെ തിരഞ്ഞെടുക്കുകയായിരുന്നു.
സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെയും സർദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിയാണ് നിലവിൽ നോയൽ ടാറ്റ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രൂപം നൽകിയ ഈ ട്രസ്റ്റുകളാണ് കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും കൈവശം വയ്ക്കുന്നത്. ആകെയുള്ളതിന്റെ 66 ശതമാനം വരുമിത്. രത്തൻ ടാറ്റയെ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയതോടെ നോയൽ ടാറ്റ കൂടുതൽ ഉത്തരവാദിത്തങ്ങൾ നേരത്തെ തന്നെ ഏറ്റെടുത്തിരുന്നു. ഇതിനിടെയാണ് വലയൊരു ഉത്തരവാദിത്വം അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.
Discussion about this post