എറണാകുളം: ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ കാഴ്ചപ്പാടുകളിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിയെന്ന് മോഡൽ ആരാധ്യ ദേവി. ഗ്ലാമറസ് റോളുകൾ ചെയ്യില്ലെന്ന് താൻ തീരുമാനം എടുത്തിരുന്നു. എന്നാൽ ഇന്ന് എന്തിനും തയ്യാറാണെന്നും , തന്റെ ധാരണകൾ എല്ലാം മാറിയെന്നും ആരാധ്യ പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ആരാധ്യയുടെ ഈ തുറന്ന് പറച്ചിൽ.
22ാമത്തെ വയസ്സിൽ ആയിരുന്നു ഇനി ഗ്ലാമറസ് റോളുകൾ ചെയ്യില്ലെന്ന തീരുമാനം എടുത്തത്. അന്ന് പറഞ്ഞ വാക്കുകൾ ഓർത്ത് തനിക്കിന്ന് പശ്ചാത്താപം ഇല്ല. കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ കാഴ്ചപ്പാടുകളും മാറും. വീക്ഷണങ്ങളും മാറും. ജീവിതാനുഭവങ്ങൾ നമ്മുടെ കാഴ്ചപ്പാടുകൾ മാറ്റും. ആളുകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള തന്റെ ധാരണ മാറി.
അന്ന് താൻ പറഞ്ഞോർത്ത് തെല്ലും ദു:ഖമില്ല. കാരണം അന്നത്തെ മാനസിക നില അതായിരുന്നു. ഗ്ലാമർ എന്നത് തികച്ചും വ്യക്തിപരമാണ്. തന്നെ സംബന്ധിച്ച് ഗ്ലാമർ വേഷങ്ങൾ ശാക്തീകരണം ആണ്. ഒരു നടിയെന്ന നിലയിൽ വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യണം. അത് നിർണായകം ആണ്. ഗ്ലാമറസ് ആയതും അല്ലാത്തതുമായ ഏതു റോളിനും താനിപ്പോൾ തയ്യാറാണ്. അതിൽ തനിക്ക് പശ്ചാത്താപം ഇല്ല. മികച്ച റോളുകളുകൾക്കായി ആവേശത്തോടെ കാത്തിരിക്കുന്നുവെന്നും ആരാധ്യ കുറിച്ചു.
Discussion about this post