കൊച്ചി; അഡ്ജസ്റ്റുമെന്റുകൾക്ക് വഴങ്ങിയാലേ സിനിമയിൽ നിലനിൽക്കാൻ സാധിക്കുകയുള്ളൂവെന്ന് നടൻ കൊല്ലം തുളസി. അങ്ങനെയൊരു സാഹചര്യം ഉണ്ടായിരുന്നു. അത് എല്ലാവർക്കും അറിയാം. നിഷേധിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ എല്ലാ കാലത്തും ഓരോ പുഴുക്കുത്തുകൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അതൊക്കെ അവസാനിക്കുമെന്നും നല്ല സിനിമ മാത്രമേ എല്ലാ കാലത്തും നിലനിൽക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു.
മലയാള സിനിമ തളർന്നു പോയപ്പോൾ ഉത്തേജിപ്പിക്കാൻ വന്ന ഷക്കീല പോലെയുള്ളവർ വന്നിട്ടുണ്ട്. ഷക്കീലയെ പോലുള്ളവർ ഒരുകാലത്ത് മലയാള സിനിമയെ പിടിച്ചു നിർത്തിയിട്ടുണ്ടെന്ന് താരം പറയുന്നു.
‘ഞാൻ കേട്ടിട്ടുണ്ട്. ഒന്നുമല്ലാതിരുന്ന നടിയെ, ഞാൻ ലക്ഷങ്ങളും കോടികളും മുടക്കി നായികയാക്കികൊണ്ടു വന്നാൽ എനിക്കെന്താണ് പ്രയോജനം എന്ന് നിർമ്മാതാക്കൾ പറയുന്നത് കേട്ടിട്ടുണ്ട്. അതാകും അയാളുടെ ലക്ഷ്യം. ഇതെല്ലാം ഈ സിനിമാ രംഗത്ത് നടന്നിട്ടുള്ള സംഭവങ്ങളാണ്. ഒന്നും നിഷേധിക്കാൻ സാധിക്കില്ല. അങ്ങനെയുള്ളവരേ വളർന്നിട്ടുള്ളൂ, വളരാൻ സമ്മതിച്ചിട്ടുള്ളൂ. അത് പരമമായ സത്യമാണെന്ന് താരം കൂട്ടിച്ചേർത്തു.മലയാള സിനിമ. നിർമ്മാതാക്കളുടെ നട്ടെല്ല് വളയാൻ തുടങ്ങി.അങ്ങനെ വന്നപ്പോൾ അതാത് കലത്തായി ചില ഗ്രൂപ്പുകളും താൽപര്യങ്ങളും ടേസ്റ്റുകളുമുണ്ടായെന്ന് അദ്ദേഹം ആരോപിച്ചു.
ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ആരാധകരുടെ പ്രിയപ്പെട്ട നടൻമാർക്കും സംവിധായകർക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. മലയാള സിനിമ ഇന്ന് വരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. പല പ്രമുഖരും അറസ്റ്റിലാവുകയും മുൻകൂർ ജാമ്യം തേടുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ ചില സംശയങ്ങൾ ഉന്നയിക്കുകയാണ് നടൻ കൊല്ലം തുളസി. പഴയകാലനടിമാരും മുഖ്യധാരയിലെ നടികളും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ലല്ലോ ഉദ്ദേശ്യം ക്രൂരമാണെന്നാണ് താരം ആരോപിക്കുന്നത്.
ഡബ്യൂസിസിയിലുള്ള നടിമാർ പറഞ്ഞിരുന്നത് അവരെ ക്രൂരമായി പീഡിപ്പിക്കുന്നു എന്നല്ല. സിനിമാ വ്യവസായത്തിൽ അവർക്കൊരുപാട് പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടെന്നാണ്. വസ്ത്രം മാറുന്നതിനും ബാത്ത്‌റൂമിൽ പോകുന്നതിനും സ്വകാര്യതയും സൗകര്യവും ഇല്ലെന്നുമാണ്. ചാൻസ് കൊടുക്കാൻ മറ്റ് പലതിനും നിർബന്ധിക്കുന്നു, പണം കൊടുക്കുന്നില്ല എന്നൊക്കെയാണ്. അതൊക്കെ ന്യായമായ കാര്യങ്ങളാണെന്ന് കൊല്ലം തുളസി പറയുന്നു.മുഖ്യധാരയിൽ നിൽക്കുന്ന ഏതെങ്കിലും നടിമാർ ഇത്തരത്തിലുളള ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടോ ഡബ്യൂസിസിയിൽ ഉളള ആരെങ്കിലും പരാതിയുമായി രംഗത്ത് വന്നോ. അപ്പോൾ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാൾ ചില ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനുപിന്നിൽ ഒരു ലക്ഷ്യമുണ്ട്. അത് ക്രൂരമാണ്. ഇപ്പോൾ ഏഴ് പേരാണ് ലൈംഗികാതിക്രമം നടത്തിയെന്ന് അവർ പറഞ്ഞിരിക്കുന്നതെന്ന് കൊല്ലം തുളസി കൂട്ടിച്ചേർത്തു.
Discussion about this post