ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിന്റെ സുപ്രധാന പദ്ധതികളിലൊന്നായ പിഎം ഇന്റേൺഷിപ്പ് പദ്ധതിയിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഇന്ന് മുതൽ ഒക്ടോബർ 25 വരെയാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. 200 ലേഖെ കമ്പനികളിൽ ആകെ 90849 പേർക്കാണ് ആദ്യ ഘട്ടത്തിൽ അവസരം നൽകുന്നത്. 21 മുതൽ 24 വയസുവരെ ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. pminternship.mca.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. ഓയിൽ ആൻഡ് ഗ്യാസ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് എന്നീ രംഗങ്ങളിലാണ് കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആദ്യ ബാച്ചിന്റെ ഇന്റേൺഷിപ്പ് ഡിസംബർ രണ്ടിന് ആരംഭിക്കും. മുഴുവൻ സമയ വിദ്യാർത്ഥികളോ മറ്റ് ജോലികൾ ചെയ്യുന്നവരോ ആയിരിക്കരുത് അപേക്ഷകർ. ഹൈസ്‌ക്കൂൾ, പ്ലസ്ടു, ഐടിഐ, ബികോം, ബിഫാം എന്നിവ കഴിഞ്ഞവർക്കും അപേക്ഷിക്കാം.
റിലയൻസ് ഇൻഡസ്ട്രീസ്,ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്,എൻപിടിസി, മാരുതി സുസൂക്കി, എൽആൻഡ് ടി, മുത്തൂറ്റ് ഫിനാൻസ് തുടങ്ങി വമ്പൻ കമ്പനികൾ മോദി സർക്കാരിന്റെ സ്വപ്നപദ്ധതിയിൽ ചേർന്നിട്ടുണ്ട്. ഈ സ്ഥാപനങ്ങളിൽ പ്രതിമാസം 5,000 രൂപ സ്‌റ്റൈപ്പൻഡ് ലഭിക്കുന്ന രീതിയിലാണ് പദ്ധതി. ഇന്റേൺഷിപ്പിനായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം ലഭിക്കുന്ന 5,000 രൂപയിൽ 4,500 രൂപയും കേന്ദ്ര സർക്കാരാണ് നൽകുന്നത്. 500 രൂപ കമ്പനികൾ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ടിൽ നിന്ന് ലഭ്യമാക്കും.
വിദ്യാർത്ഥികൾക്ക് കോർപറേറ്റ് കമ്പനികളിൽ സാമ്പത്തിക സഹായത്തോടെയുള്ള ഇന്റേൺഷിപ്പ് അനുവദിക്കുകയെന്നത് നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്രബജറ്റിലെ പ്രധാന നിർദ്ദേശമായിരുന്നു.ഇതിനായി 20,000 കോടി രൂപ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
Discussion about this post