എറണാകുളം: സിനിമയിൽ ഇന്റിമേറ്റ് സീനുകൾ ചെയ്യുന്നത് കൊണ്ട് തെറ്റില്ലെന്ന് നടി സ്വാസിക. വിവാഹ ശേഷം ഇന്റിമേറ്റ് സീനുകൾ അഭിനയിക്കുമോയെന്ന ചോദ്യത്തോട് ആയിരുന്നു താരത്തിന്റെ പ്രതികരണം. സിനിമയ്ക്ക് വാല്യുബിൾ ആണെങ്കിൽ അത്തരം സീനുകളിൽ നാം അഭിനയിക്കുക തന്നെ വേണമെന്നും സ്വാസിക പറഞ്ഞു.
വിവാഹ ശേഷം ഇന്റിമേറ്റ് സീനുകൾ ചെയ്യില്ല എന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. അത്തരം കഥാപാത്രങ്ങൾ വരികയാണെങ്കിൽ തീർച്ഛയായും അഭിനയിക്കും. ചില സിനിമകളിൽ വെറുതെ ഇത്തരം സീനുകൾ എഴുതി ചേർക്കാറുണ്ട്. പക്ഷെ അതിൽ അഭിനയിക്കുകയില്ല. സിനിമയ്ക്ക് വാല്യുബിൾ എന്ന് തോന്നുകയാണെങ്കിൽ ഈ വേഷങ്ങൾ ചെയ്യുന്നത് കൊണ്ട് തെറ്റില്ലെന്നും സ്വാസിക
കൂട്ടിച്ചേർത്തു.
ഇതാണ് തന്റെ കാഴ്ചപ്പാട്. അങ്ങനെയൊരു പ്രൊജക്ട് അടുത്തിടെ വന്നിരുന്നു. അപ്പോൾ പ്രേമിനോട് ചോദിച്ചപ്പോൾ അതിനിപ്പോൾ എന്താ എന്നായിരുന്നു മറു ചോദ്യം. ഓൾറെഡി ഇത്തരം സീനുകളിൽ അഭിനയിച്ച് പരിചയം ഉണ്ടല്ലോ. ഇത്തരം വേഷങ്ങൾ തുടർന്നും ചെയ്യുന്നതിൽ തെറ്റില്ലെന്നും പ്രേം പറഞ്ഞിരുന്നുവെന്നും സ്വാസിക പറഞ്ഞു.
അഭിനയം എന്നത് ഒരു ജോലിയാണ്. അതിൽ ഇത്തരം വേഷങ്ങൾ ചെയ്യില്ല, ഇത്തരം വേഷങ്ങൾ ചെയ്യും എന്ന് ഒന്നും പറയാൻ കഴിയില്ല. അങ്ങിനെയെങ്കിൽ വീട്ടിൽ ഇരിക്കേണ്ടിവരും. അത്തരം വേഷങ്ങൾ തന്നെ തേടിയെത്തിയാൽ തീർച്ഛയായും അഭിനയിക്കും പ്രേം പറഞ്ഞിരുന്നുവെന്നും പ്രേം പറഞ്ഞിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു.
Discussion about this post