റാഞ്ചി: ഭർത്താവ് സാരി വാങ്ങി നൽകാത്തതിനെ തുടർന്ന് യുവതി ജീവനൊടുക്കി. ഝാർഖണ്ഡിലാണ് സംഭവം. ബജ്‌ഹോപ സ്വദേശിനിയായ സെന്തോ ദേവിയാണ് ആത്മഹത്യ ചെയ്തത്.
ദസറ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി പുതിയ സാരി വേണമെന്ന് യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കയ്യിൽ പണമില്ലാത്തതിനാൽ ഭർത്താവ് സാരി വാങ്ങി നൽകിയില്ല. കഴിഞ്ഞ ദിവസം ഇതിന്റെ പേരിൽ സെന്തോ ദേവി ഭർത്താവിനോട് വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെ ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ട്രാക്ടർ ഡ്രൈവർ ആണ് യുവാവ്. സെന്തോ ദേവിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഇവർക്ക് സ്‌കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികൾ ഉണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post