കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനെന്ന പേരിൽ മാത്രമല്ല. പാൻ ഇന്ത്യ തലത്തിൽ ഏറെ ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിനേക്കാൾ അന്യഭാഷയിലാണ് താരത്തിന് ആരാധകർ ഏറെ. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം താരത്തിന്റെ സിനിമ തിയേറ്ററുകളിലെത്തുകയാണ്. തെലുങ്ക് സിനിമ ‘ലക്കി ഭാസ്‌കർ’ ആണ് ദുൽഖറിന്റേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ സിനിമ. കഴിഞ്ഞ വർഷം ഓണം റിലീസായെത്തിയ കിങ് ഓഫ് കൊത്തക്ക് ശേഷം ദുൽഖറിൻറേതായി പുറത്തിറങ്ങുന്ന ചിത്രമാണിത്.
ഇപ്പോഴിതാ സിനിമയിൽ നിന്ന് ഇടവേളയെടുക്കാനുണ്ടാ. കാരണം വെളിപ്പെടുത്തുകയാണ് താരം. കഴിഞ്ഞ വർഷം ഞാൻ ഒരു സിനിമ മാത്രമാണ് ചെയ്തത്. ഞാൻ ചെയ്യാനിരുന്ന ചില സിനിമകൾ എന്നിൽ നിന്ന് മാറി പോയതും ഒപ്പം ആരോഗ്യ പ്രശ്ങ്ങളും ഉണ്ടായിരുന്നത് കൊണ്ടാണ് സിനിമകൾക്കിടയിൽ ഇത്രയും ഇടവേളകൾ സംഭവിച്ചെന്ന് ദുൽഖർ പറയുന്നു. കമൽ ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ്, സൂര്യ നായകൻ ആക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രങ്ങളിൽ ആദ്യം കാസ്റ്റ് ചെയ്തത് ദുൽഖറിനെ ആയിരുന്നു. ഈ ചിത്രങ്ങളിൽ നിന്നായിരുന്നു ദുൽഖർ ഡേറ്റ് ഇഷ്യൂ കാരണം പിന്മാറിയത്.
ചെറിയൊരു ഇടവേള വേണ്ടിവന്നു. അത് ആരുടെയും തെറ്റല്ല, ചില സിനിമകൾ മാറിപ്പോയി. മാത്രമല്ല ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നു എന്നാണ് ദുൽഖർ പറഞ്ഞത്. ‘കഴിഞ്ഞ വർഷം ആകെ ഒരു സിനിമ മാത്രമാണ് ചെയ്യാനായത്. ഒരുപക്ഷേ അതെൻറെ തെറ്റാവാം, ഞാനെൻറെ ആരോഗ്യം ശ്രദ്ധിച്ചില്ല’ എന്നും താരം കൂട്ടിച്ചേർത്തു.
വെങ്കി അട്ളൂരി ഒരുക്കുന്ന ലക്കി ഭാസ്‌കർ എന്ന തെലുങ്ക് ചിത്രമാണ് ദുൽഖറിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യർ കടന്നുപോവുന്ന പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം ഒക്ടോബർ 31 ന് റിലീസ് ചെയ്യും.
Discussion about this post