കൊര്‍ഡോബ: മല്‍സരത്തിനിടെ ചുവപ്പു കാര്‍ഡ് കാണിച്ച റഫറിയെ ഫുട്‌ബോള്‍ താരം വെടിവച്ചു കൊന്നു. അര്‍ജന്റീനയിലെ കൊര്‍ഡോബയിലാണ് സംഭവം. 48 വയസുകാരനായ സെസാര്‍ ഫ്‌ലോറസാണ് ഫുട്‌ബോള്‍ താരത്തിന്റെ വെടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്.
മല്‍സരത്തിനിടെ ഫൗള്‍ ചെയ്ത താരത്തിന് റഫറി ചുവപ്പു കാര്‍ഡ് കാണിച്ച് മാര്‍ച്ചിങ് ഓര്‍ഡര്‍ നല്‍കിയിരുന്നു. ചുവപ്പു കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് കളത്തിന് പുറത്തുപോയ താരം തോക്കുമായി വന്ന് റഫറിക്ക് നേരെ മൂന്നു തവണ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ശിരസിലും കഴുത്തിലും നെഞ്ചിലും വെടിയേറ്റ ഫ്‌ലോറസ് തല്‍ക്ഷണം മരിച്ചു. മൈതാനത്തുണ്ടായിരുന്ന മറ്റൊരു താരത്തിനും വെടിയേറ്റിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.
മൈതാനത്തുനിന്ന് രക്ഷപ്പെട്ട പ്രതിയായ താരത്തിനുവേണ്ടി പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്.
Discussion about this post