ചെന്നൈ: തന്റേതെന്ന പേരിൽ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്ന സ്വകാര്യവീഡിയോക്കെതിരെ രസകരമായി പ്രതികരിച്ച് മലയാളിയും തെന്നിന്ത്യൻ നടിയുമായ ഓവിയ. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ‘ഓവിയ ലീക്ക്ഡ്’ എന്ന ഹാഷ്ടാഗിൽ വീഡിയോ പ്രചരിക്കുന്നത്. ഇതിന് പിന്നാലെ താരത്തെ അധിക്ഷേപിച്ച് നിരവധി പേരെത്തി. എന്നാൽ രസകരമായും ശക്തമായ ഭാഷയിലുമാണ് താരത്തിന്റെ മറുപടികളത്രയും.
വീഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം.17 സെക്കൻഡ്. എന്ന കമന്റിന് ആസ്വദിക്കൂ എന്നായിരുന്നു മറുപടി. വീഡിയോയ്ക്കു കുറച്ചു കൂടി ദൈർഘ്യം വേണമെന്ന കമന്റിന് അടുത്ത തവണ ആകട്ടെ എന്നും നടി മറുപടി നൽകി. വീഡിയോ നടിയുടേതാണെന്നും നടിയുടെ കൈയിലെ അതേ ടാറ്റൂവാണ് വീഡിയോയിലുള്ള യുവതിയുടേതെന്നുമാണ് ചിലർചൂണ്ടിക്കാണിക്കുന്നത് എന്നാൽ, ഇത് ഡീപ് ഫേക്ക് വീഡിയോ ആണെന്നാണ് ആരാധകർ പറയുന്നത്.
തമിഴ് സിനിമകളിലൂടെയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ശ്രദ്ധേയയായ ഓവിയ തൃശൂർ സ്വദേശിനിയാണ്. പൃഥ്വിരാജ് നായകനായി 2007-ൽ പുറത്തിറങ്ങിയ കംഗാരു എന്ന മലയാളചിത്രത്തിലൂടെയായിരുന്നു ഓവിയ സിനിമാലോകത്തെത്തിയത്.
Discussion about this post