80000 വർഷങ്ങൾക്ക് ശേഷം ഭൂമിയുടെ സമീപത്തെത്തിയിരിക്കുകയാണ് വാൽനക്ഷത്രം. C/2023 A3 Tsuchinshan-ATLAS എന്നാണ് വാൽനക്ഷത്രത്തിന്റെ പേര്. ഈ വാൽനക്ഷത്രം ഒക്ടോബർ 11 മുതൽ നിരീക്ഷകർക്ക് അതിശയകരമായ ഒരു കാഴ്ചയായി മാറിയിരിക്കുകയാണ്.
പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഒരു നീണ്ട യാത്രയ്ക്ക് ശേഷം, വാൽ നക്ഷത്രം സൂര്യന് സമീപത്ത് കൂടി പാഞ്ഞ്കന്ന് പോയിരുന്നു. ഈ ആഴ്ച മുഴുവൻ ജ്യോതിശാസ്ത്ര പ്രേമികൾക്ക് ആകാശത്ത് ധൂമകേതുവിന്റെ ഒരു ദൃശ്യം കാണാൻ കഴിയും. ശോഭയുള്ള ഈ സന്ദർശകനെ കാണാൻ ആകാശ നിരീക്ഷകർക്ക് ഇതൊരു മികച്ച അവസരമാണ്.
നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്നത്ര തെളിച്ചമുള്ളതായിരരിക്കും ഇവ. 2023 ജനുവരി 9 ന് ചൈനയിലെ പർപ്പിൾ മൗണ്ടർ ഒബ്‌സർവേറ്ററിയാണ് ആ വാൽ നക്ഷത്രത്തെ ആദ്യമായി നിരീക്ഷിച്ചത്. പരിക്രമണ കാലയളവ് ഏകദേശം 1.4 ബില്യൺ വർഷമായി കണക്കാക്കപ്പെടുന്നു. ഏകദശം 80 ,000 വർഷങ്ങൾക്ക് മുൻപാണ് ഇതുപോലുള്ള ധുമകേതുക്കൾ പ്രത്യക്ഷപ്പെട്ടത്.
ഒക്ടോബർ അവസാനത്തോടെ വാൽനക്ഷത്രം മടങ്ങുമെന്നാണ് ഗവേഷകർ പറയുന്നത്. എന്നിരുന്നാലും ബൈനോക്കുലറുകൾ ഉപയോഗിച്ച് നവംബർ ആദ്യ വരെ കാണാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.













Discussion about this post