എറണാകുളം : നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. മുൻ ഭാര്യയുടെ പരാതിയിലാണ് താരത്തെ അറസ്റ്റ് ചെയതത്.
അറസ്റ്റ് ചെയ്തതിൽ തനിക്ക് വിഷമമില്ല. എന്നാൽ സ്വന്തം ചോര തന്നെ എതിരായി സംസാരിക്കുമ്പോൾ വേദനയുണ്ടെന്നും നടൻ ബാല പറഞ്ഞു. ജാമ്യം കിട്ടി പുറത്ത് വന്നതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ.
മുൻ ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചും സാമൂഹിക മാദ്ധ്യമങ്ങളിൽ പരാമർശങ്ങൾ നടത്താൻ പാടില്ല, അവരെ ബന്ധപ്പെടാൻ പാടില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നൽകിയിരിക്കുന്നത്.
മൂന്ന് ആഴ്ചയായി ഈ വിഷയത്തിൽ പ്രതികരണമെന്നും ഞാൻ നടത്തിയിട്ടില്ല. ഞാൻ കൊടുത്ത വാക്ക് പാലിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തത് എന്ന് അറിയില്ല. എന്തിനുവേണ്ടിയാണ് എന്ന് എല്ലാവർക്കും അറിയാം.
എന്റെ കണ്ണീരിന് ദൈവം പകരം ചോദിക്കും. ഇനി വെറുതെയിരിക്കില്ല. കണ്ണീര് കുടിപ്പിച്ചവർക്കുള്ള ഫലം ദൈവം നൽകും എന്നും ബാല കൂട്ടിച്ചേർത്തു .
ഇന്ന് പുലർച്ചെയാണ് നടൻ ബാലയെ പാലാരിവട്ടം വീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.
Discussion about this post