ബിടൗണും ക്രിക്കറ്റ് ലോകവും തമ്മിൽ അഭേദ്യമായ ബന്ധമാണ് ഉള്ളത്. ബോളിവുഡിലെ പല സുന്ദിമാരും ക്രിക്കറ്റ് താരങ്ങളുടെ പ്രണയിനികളാവാറുണ്ട്. ഈ കഥയെല്ലാം ആരാധകർ ഏറെ ആഘോഷിക്കുകയും ചെയ്യാറുണ്ട്. അനുഷ്‌ക-വിരാട് കോഹ്ലി അങ്ങനെ ആരാധകർ ഏറെ ആഘോഷിച്ച ബിടൗൺ-ക്രിക്കറ്റ് ദമ്പതികളാണ്. രണ്ട് കുട്ടികളുമായി സ്വസ്ഥജീവിതം നയിക്കുകയാണവർ.
സിനിമാലോകവും ക്രിക്കറ്റ് ലോകവും തമ്മിലുള്ള ഇത്തരം ബന്ധങ്ങൾ പുതിയ ട്രെൻഡ് അല്ല. പണ്ടും ഇത് സജീവമായിരുന്നു. അത്തരത്തിൽ ആരാധകർ ഇന്നും ചർച്ച ചെയ്യുന്ന പ്രണയബന്ധമായിരുന്നു നടി രേഖയും മുൻ പാകിസ്താൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാൻ ഖാനും തമ്മിലുള്ളത്.
ഇമ്രാൻ ഖാൻ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന കാലത്തായിരുന്നു പ്രണയം. ആ കാലത്ത് പലരുമായും ഇമ്രാന്റെ പേര് പറഞ്ഞു കേട്ടിരുന്നുവെങ്കിലും ഏറ്റവും ഹിറ്റായത് രേഖയുമായുള്ള കഥയാണ്. ഇരുവരും പ്രണയത്തിലാണെന്നും ഈ ബന്ധത്തിന് രേഖയുടെ അമ്മ വരെ അംഗീകാരം നൽകിയിരുന്നുവെന്നുംവിവാഹത്തിന് വേണ്ടി ഒരു ജോത്സ്യനെ അവർ കണ്ടിരുന്നുവെന്നുമാണ് അക്കാലത്തെ റിപ്പോർട്ടുകൾ പറയുന്നത്.
ഇമ്രാൻഖാൻ ഇന്ത്യയിൽ വരികയും രേഖയോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ ബന്ധം തകരുകയായിരുന്നു. അതേസമയം രേഖയുടെ സൗഹൃദം താൻ ആസ്വദിച്ചിരുന്നുവെന്നും എന്നാൽ ഒരു നടിയ വിവാഹം കഴിക്കുന്നതിനെ കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ലെന്നും ഇമ്രാൻ പിന്നീട് പറഞ്ഞിരുന്നു.
Discussion about this post