കൊച്ചി: വയനാടിനെ കേന്ദ്രസർക്കാർ അവഗണിച്ചെന്ന സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാർട്ടികളുടെ കുപ്രചരണത്തിന് ചുട്ടമറുപടിയുമായി കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. വയനാട് നേരിട്ടത് വലിയ പ്രകൃതിദുരന്തമാണ് നേരിട്ടത്. ഒരു തരത്തിലുള്ള അവഗണനയും കേരളത്തിനോട് കാണിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി, അർഹതപ്പെട്ട സഹായങ്ങൾ ലഭ്യമാക്കുമെന്നും വ്യക്തമാക്കി. 2017 നവംബറിൽ കേരളത്തിൽ ആഞ്ഞടിച്ച ഓഖി ദുരന്തത്തെയും മന്ത്രി ഓർത്തെടുത്തു. ഓഖി ദുരന്തബാധിതരായ അവസാനത്തെ ആളെയും രക്ഷിക്കാൻ സാധ്യമായത് എന്തും ചെയ്യണമെന്ന് പ്രധാനമന്ത്രി കർശന നിർദ്ദേശം നൽകിയും ദുരന്തബാധിതമേഖല അദ്ദേഹം നേരിട്ട് സന്ദർശിച്ചതും മന്ത്രി ഓർമ്മപ്പെടുത്തി. സാധ്യമായ എല്ലാ സേനകളെയും ഉപയോഗപ്പെടുത്താനും ബിജെപിക്കാർ അടക്കം രക്ഷാപ്രവർത്തനത്തിന് ഇറങ്ങണമെന്നും മോദി ആഹ്വാനം ചെയ്തിരുന്നു.
സംസ്ഥാനങ്ങൾ ദുരന്തത്തെ അഭിമുഖീകരിക്കുമ്പോൾ സഹായിക്കാൻ കേന്ദ്രം മടികാണിക്കാറില്ല. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം ഫോട്ടോ ഷൂട്ടിന്റെ ഭാഗമാണെന്ന് കുറ്റപ്പെടുത്തിയത് ഹൃദയശൂന്യതയാണെന്നും മന്ത്രി വിമർശിച്ചു. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തെ കുറ്റപ്പെടുത്തിയത് ആരാണെങ്കിലും ഹൃദയശൂന്യരാണെന്നും മന്ത്രി ആവർത്തിച്ചു. എപ്പോഴും കുറ്റപ്പെടുത്തുന്നത് നല്ല ശീലമല്ലെന്നും മന്ത്രി പറഞ്ഞു.
ടി സിദ്ദിഖ് എംഎൽഎയാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. മോദി വയനാട് ദുരന്തബാധിതപ്രദേശങ്ങൾ സന്ദർശിച്ചത് ഫോട്ടോഷൂട്ടിനാണോ എന്ന് ചോദിച്ച എംഎൽഎ, വയനാടിന് വേണ്ട സഹായം നൽകാത്ത കേന്ദ്രസർക്കാരിന്റേത് വൻ വീഴ്ചയാണെന്നും ദുരന്തബാധിതരുടെ മുഴുവൻ കടവും എഴുതിത്തള്ളണമെന്നും പറഞ്ഞിരുന്നു
Discussion about this post