ചണ്ഡീഗഡ് : ഹരിയാന തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃതത്തെ രാജി സന്നദ്ധത അറിയിച്ച് ഹരിയാന കോൺഗ്രസ് ജനറൽ സെക്രട്ടറി ഇൻചാർജ് ദീപക് ബാബരിയ. തന്നെ മാറ്റി പുതിയ ഒരാൾക്ക് ചുമതല നൽകണമെന്ന് ദീപക് ബാബരിയ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു.
ഹരിയാനയിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ ധർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനം രാജിവെയ്ക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചതായാണ് റിപ്പോർട്ട്. 2023 ജൂൺ 9-നാണ ്ഹരിയാനയുടെ എഐസിസി ചുമതലക്കാരനായി അദ്ദേഹം നിയമിതനായത്.
ഹരിയാനയിൽ ചരിത്രപരമായ മൂന്നാം തവണയും ശ്രദ്ധേയമായ വിജയം നേടിയുകൊണ്ട് ബി.ജെ.പി അത്ഭുതകരമായ തിരിച്ചുവരവ് നടത്തി. ഹരിയാനയിൽ 90ൽ 48 സീറ്റും ബിജെപി നേടി; ഭൂരിപക്ഷം 46 ആണ്. കോൺഗ്രസ് 37 സീറ്റുകൾ നേടി. 1966ൽ ആരംഭിച്ചതിന് ശേഷം ഒരു പാർട്ടിയും തുടർച്ചയായി മൂന്നാം തവണയും ഹരിയാനയിൽ വിജയിച്ചിട്ടില്ല.
Discussion about this post