ഒരു വീട്ടിൽ കുട്ടികളുണ്ടോയെന്ന് അറിയാൻ ആ വീട്ടിലെ ചുവരിലേക്ക് ഒന്ന് നോക്കിയാൽ മാത്രം മതി. കുട്ടികൾ ഉള്ള വീടുകൾ ആണെങ്കിൽ ചുവരിൽ മൊത്തം കുത്തിവരച്ച പാടുകളും കറകളും ഉണ്ടാകും. പലപ്പോഴും ഇത് വലിയ തലവേദനയാണ് വീട്ടുകാർക്ക് സൃഷ്ടിക്കാറുള്ളത്. കാരണം വീടിന്റെ ഭംഗി മുഴുവനും ഇതിലൂടെ ഇല്ലാതാകും.
ചുവരിൽ പെൻസിലോ കളർപെൻസിലോ ഉപയോഗിച്ച് വരയ്ക്കുന്ന കുട്ടികളെ നാം ശാസിക്കാറുണ്ട്. പക്ഷെ കണ്ണ് തെറ്റിയാൽ ഇവർ ഇത് ആവർത്തിയ്ക്കും. കുട്ടികൾ ഉള്ള എല്ലാ വീടുകളുടെയും അവസ്ഥയാണ്. എന്നാൽ ഈ പാടുകൾ മായ്ക്കാൻ മുറി മൊത്തം നാം പെയിന്റ് ചെയ്യാറാണ് പതിവ്. എന്നാൽ ഇതിനാകട്ടെ പതിനായിരങ്ങൾ മുടക്കണം. ചിലരാകട്ടെ ചുവരിൽ കറകളും പാടുകളും ഇല്ലാതിരിക്കാനായി ഇവയെ പ്രതിരോധിക്കുന്നത് എന്ന് അവകാശപ്പെടുന്ന പെയിന്റുകൾ വാങ്ങി അടിക്കാറുണ്ട്. എന്നാൽ ഇതുകൊണ്ടും യഥാർത്ഥത്തിൽ പ്രയോജനം ഉണ്ടാകാറുണ്ട്.
എന്നാൽ ഇനി ആരും ചുവര് വൃത്തിയാക്കാൻ പതിനായിരങ്ങൾ ചിലവാക്കേണ്ട കാര്യം ഇല്ല. വീട്ടിൽ നാം നിത്യേന ഉപയോഗിക്കുന്ന വസ്തുക്കൾ മാത്രം മതി. ചുവരുകളിലെ എഴുത്തുകളും പാടുകളുമെല്ലാം നമുക്ക് എളുപ്പത്തിൽ മായ്‌ച്ചെടുക്കാൻ കഴിയാം. വിനാഗിരി, ഡിഷ് വാഷ്, പേസ്റ്റ് എന്നിവയാണ് ഇതിനായി വേണ്ടത്.
ആദ്യം ഒരു കാൽകപ്പ് വിനാഗിരി ഒരു പരന്ന പാത്രത്തിൽ എടുക്കുക. ശേഷം ഇതിലേക്ക് പാത്രം കഴുകുന്ന ലിക്വിഡ്് ഡിഷ് വാഷ് ഒഴിക്കാം. മൂന്ന് ടീസ് സ്പൂൺ മതിയാകും. ശേഷം ഇതിലേക്ക് പേസ്റ്റ് ചേർക്കാം. മൂന്നും കൂടി നന്നായി യോജിപ്പിക്കണം. വിനാഗിരിയിൽ മൂന്നും നന്നായി അലിഞ്ഞാൽ ഉപയോഗിക്കാം. ശേഷം സ്‌പോഞ്ചിൽ മുക്കി കറയുള്ള ഭാഗത്ത് തേയ്ക്കാം. ക്രയോൺസിന്റേത് മുതൽ നെയിൽ പോളിഷിന്റെ കറ വരെ ഈ ലായനികൊണ്ട് മായ്ക്കാം.
Discussion about this post