തൃശ്ശൂർ : അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മർദനം. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്. ത്യശ്ശൂരിലെ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലാണ് സംഭവം. ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്
രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പോലീസ് കേസെടുത്തിരുന്നു. സംഭവം നടന്നിട്ട് ഒരാഴ്ചയായി.
എന്നിട്ടും അദ്ധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. സ്‌കൂൾ മാനേജ്‌മെൻറിൻറെ സ്വാധീനത്തിന് വഴങ്ങിയാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നാണ് രക്ഷിതാവ് ആരോപിക്കുന്നത്.
സ്‌കൂൾ മാനേജ്‌മെന്റ് ഒത്തുതീർപ്പിനായി ശ്രമിച്ചിരുന്നു. എന്നാൽ താൻ വഴങ്ങിയില്ലെന്നും രക്ഷിതാവ് പറഞ്ഞു. അദ്ധ്യാപിക ഒളിവിൽ ആണെന്നാണ് പോലീസ് പറയുന്നത്.
Discussion about this post