ആഘോഷ വേളകളിൽ സ്ത്രീകളുടെ ഇഷ്ടവേഷമാണ് ലെഹങ്ക. ഇപ്പോഴിതാ ലെഹങ്ക ധരിച്ചുള്ള സണ്ണിലിയോണിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ലെഹങ്കയുമായി മൽപ്പിടിത്തം നടത്തുന്ന വീഡിയോ താരം തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.
വെള്ള ലെഹങ്കയാണ് സണ്ണി ലിയോൺ ധരിച്ചിരിക്കുന്നത്. ലെഹങ്കയുടെ ഭാരം കൂടിയിട്ട് എഴുന്നേൽക്കാൻ പറ്റാതെ കഷ്ടപ്പെടുന്നത് വീഡിയോയിൽ കാണാം. നിരാശയും വിനോദവും ഇടകലർന്ന ഭാവത്തിലായിരുന്നു താരം. എനിക്ക് ഇനിയും സഹായം വേണമെന്ന് സണ്ണി തമാശരൂപേണ ക്യാപ്ഷനും നൽകിയിട്ടുണ്ട്.
ലെഹങ്ക ധരിച്ച് ഒന്ന് എഴുന്നേൽക്കാൻ പോലും അറിയില്ല എന്ന് കളിയാക്കാനിടയുള്ളവർക്കും മറുപടിയും വീഡിയോയിൽ താരം പറയുന്നുണ്ട്. ചൽ ഹട്ടെന്നാണ് താരം പറയുന്നത്. തനിക്ക് ഇത് ധരിച്ച് ഒന്ന് എഴുന്നേൽക്കാൻ ആരുടെയെങ്കിലും സഹായം വേണമെന്നും സണ്ണി ലിയോൺ ആവർത്തിക്കുന്നുണ്ട്.
Discussion about this post