ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം വാരിയ സിനിമ ഏതാണെന്ന് ചോദിച്ചാൽ അമീർ ഖാന്റെ ദംഗൽ എന്നോ ബാഹുബലി എന്നോ ആണ് നമ്മൾ പറയുക. 1900 കൊടിയും, ആയിരം കൊടിയും ഒക്കെ കടന്ന സിനിമകളാണിവ. അത് കൊണ്ട് തന്നെ അങ്ങനെ പറയുന്നതിൽ തെറ്റില്ല. എന്നാൽ ഒരു സാധാരണ സിനിമാ ടിക്കറ്റിനു 130 രൂപയോളമാണ് ഇപ്പോൾ ചിലവ് വരുന്നത്.
2023-ലെ സിനിമയിലെ ഇന്ത്യയിലെ ശരാശരി ടിക്കറ്റ് നിരക്ക് ₹130 ആയിരുന്നു. PVR INOX പോലെയുള്ള വലിയ ശൃംഖലകളിൽ, ഈ കണക്ക് ഇരട്ടിയോളം വരും. ഇന്ന് 1 കോടി ടിക്കറ്റുകൾ വിൽക്കുന്ന ഒരു സിനിമ 20 വർഷം മുമ്പ് അഞ്ചിരട്ടി ടിക്കറ്റുകൾ വിറ്റഴിച്ച സിനിമകൾ നേടിയതിനേക്കാൾ വൻ വരുമാനം ഇപ്പോൾ നേടുന്നതിൽ അതിശയിക്കാനില്ല. പണപ്പെരുപ്പം കരണമാണത്. അത് കൊണ്ട് തന്നെ, പണപ്പെരുപ്പം കൂടെ കണക്കിലെടുക്കുമ്പോൾ മുകളിൽ പറഞ്ഞ ചിത്രങ്ങളെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളായി കണക്കാക്കാൻ കഴിയുമോ എന്നൊരു ചോദ്യമുണ്ട്. ഇല്ല എന്നാണുത്തരം. ടിക്കറ്റിന് 10 രൂപ ഉണ്ടായിരുന്നപ്പോൾ ലഭിച്ച ഒരു കൊടിയും ടിക്കറ്റിന് 100 രൂപ ഉണ്ടാകുമ്പോ ലഭിച്ച ഒരു കൊടിയും താരതമ്യം ചെയ്യാനാവില്ല എന്നത് കൊണ്ടാണിത്.
അങ്ങനെ നോക്കുകയാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പണം വാരിയ സിനിമ ഏതാണ്? അന്നത്തെയും ഇന്നത്തെയും രൂപയുടെ വിലയുമായി തട്ടിച്ചു നോക്കുമ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാശ് വാരിയ സിനിമ 1965 ൽ പുറത്തിറങ്ങിയ മുഗൾ ഇ ആസം ആണെന്നാണ് കണക്കുകൾ പറയുന്നത്.
കെ ആസിഫിൻ്റെ ഇതിഹാസ ചിത്രമായ മുഗൾ-ഇ-അസം, ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ടതും വിജയിച്ചതുമായ സിനിമകളിൽ ഒന്നാണ്. 1960-ൽ തീയറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ , ചിത്രം ലോകമെമ്പാടുമായി 11 കോടി രൂപ നേടിയിരുന്നു, അന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രവും ഇത് തന്നെയായിരുന്നു. ആ കാലഘട്ടത്തിലെ ശരാശരി ടിക്കറ്റ് നിരക്ക് ഒരു രൂപയിൽ താഴെയായിരുന്നു എന്നത് പരിഗണിക്കുമ്പോൾ തന്നെ , ഇത് എന്ത് മാത്രം ഗംഭീരമായ കണക്കായിരുന്നു എന്ന് മനസിലാകും .ഈ തുക 2024-ലെ രൂപയുടെ വിലയും പണപ്പെരുപ്പവും വച്ച് നോക്കുമ്പോൾ ക്രമീകരിച്ചാൽ, ഈ കണക്ക് 4000 കോടി രൂപയോളമാണ് വരുന്നത്.
മുഗൾ-ഇ-അസം ലോകമെമ്പാടും 15 കോടിയിലധികം ടിക്കറ്റുകൾ വിറ്റതായി കണക്കാക്കപ്പെടുന്നു. ഇന്ന് ചിന്തിക്കാൻ പോലും കഴിയാത്ത സംഖ്യയാണ് അത്. അടുത്തിടെ സൂപ്പർഹിറ്റ് ആയ ഷാരൂഖ് ഖാന്റെ ജവാൻ 5 കോടി ടിക്കറ്റുകൾ മാത്രമാണ് വിറ്റത് . ആകാലത്ത് മുംബൈയിലെ മറാഠാ മന്ദിറിലെ ചില ടിക്കറ്റുകൾ ബ്ലാക്ക് മാർകെറ്റിൽ 100 രൂപ ക്ക് വരെയാണ് വിറ്റുപോയത് വരെ(ഇന്നത്തെ ഏതാണ്ട് 9000 രൂപ).
Discussion about this post