Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

5 വർഷം,1.8 ബില്യൺ മൈൽ ദൂരം,ആഫ്രിക്കൻ ആനയുടെ ഭാരം; ജലലോകത്തേക്കുള്ള യാത്ര; വ്യാഴത്തിന്റെ ചന്ദ്രനെ ലക്ഷ്യം വയ്ക്കുന്നതിന് പിന്നിൽ ഒരേയൊരു കാരണം

by Brave India Desk
Oct 15, 2024, 03:19 pm IST
in International, Science
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടൺ; സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയെ ലക്ഷ്യമിട്ടുള്ള നാസയുടെ ക്ലിപ്പർ വിജയകരമായി വിക്ഷേപിച്ചു. വാഴത്തിന്റെ നാലാമത്തെ വലിയ ചന്ദ്രനാണ് യൂറോപ്പ. ഭൂമിയ്ക്ക് പുറത്തുള്ള ജീവനെ കണ്ടെത്തുന്നതിനായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ് ദൗത്യത്തിന് പിന്നിൽ. യൂറോപ്പ ക്ലിപ്പർ എന്നാണ് ദൗത്യത്തിന്റെ പേര്. ശതകോടീശ്വരൻ എലോൺ മസ്‌കിന്റെ സ്വകാര്യ ബഹിരാകാശ ദൗത്യ കമ്പനിയായ സ്‌പേസ് എക്‌സും ദൗത്യത്തിനൊപ്പം സഹകരിക്കുന്നുണ്ട്.

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് സ്‌പെയ്‌സ് എക്‌സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റിലായിരുന്നു വിക്ഷേപണം. നാസ നിർമ്മിച്ചിട്ടുള്ളവയിൽ വച്ച് ഗ്രഹ-ഉപഗ്രഹ പര്യവേഷണ പേടകങ്ങളിൽ ഏറ്റവും വലുതാണ് യൂറോപ്പ ക്ലിപ്പർ. ഒരു ബാസ്‌കറ്റ്‌ബോൾ കോർട്ടിന്റെ അത്രയും വലുപ്പവും ഏകദേശം 6,000 കിലോഗ്രാം ഭാരവുമുണ്ട് ഈ പേടകത്തിന്. അതായത് ഒരു ആഫ്രിക്കൻ ആനയുടെ അത്രയും.

Stories you may like

പാകിസ്താന് നമ്മുടെ ഒരു ജനാലച്ചില്ല് പോലും തകർക്കാനായിട്ടില്ല; തള്ളിന്റെ തെളിവ് കാണിക്കാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

രക്ഷിക്കണേ എന്നാവശ്യപ്പെട്ട് അമേരിക്കൻ കോൺസുലേറ്റ് ; നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ യു എസ് കപ്പലിന് രക്ഷയായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ഇന്നലെ വിക്ഷേപിച്ച പേടകം അഞ്ചരവർഷം പിന്നിട്ട് 2030 ഏപ്രിലിലാണ് വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ എത്തുക. 9 നവീന ഉപകരണങ്ങൾ ഘടിപ്പിച്ചിരിക്കുന്ന ക്ലിപ്പർ പേടകം യൂറോപ്പയുടെ പ്രതലത്തെ വിശദമായി നിരീക്ഷിക്കും. യൂറോപ്പയിലെ തണുത്തുറഞ്ഞ ഐസ് പാളികൾക്കടിയിൽ ജീവൻറെ തുടിപ്പുകളുണ്ടോ എന്ന് കണ്ടെത്തുന്നതിനായി തെർമൽ ഇമേജിംഗ്, സ്പെക്ട്രോമീറ്റർ, വിവിധ ക്യാമറകൾ എന്നിവ ക്ലിപ്പറിൽ ഘടിപ്പിച്ചിരിക്കുന്നു. ഈ ഉപകരണങ്ങൾ യൂറോപ്പയിലെ അസാധാരണമായ ചൂടും രാസപ്രവർത്തനങ്ങളും തിരിച്ചറിയാൻ സഹായിക്കുന്നതാണ്.

ഭൂമിക്ക് പുറത്ത് ജീവനുണ്ടോ എന്നറിയാനുള്ള പര്യവേഷണം സാധാരണയായി ചൊവ്വയിലാണ് നടത്താറുള്ളത്. അത്ര താമസയോഗ്യമല്ലാത്ത സ്ഥലമായിട്ട് കൂടി അടുത്തുള്ള ഗ്രഹം എന്ന നിലയിലാണ് ചൊവ്വയിലേക്ക് പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്നത്. എന്നാൽ വ്യാഴത്തിന്റെയും ശനിയുടെയും ചന്ദ്രൻമാരിൽ ചിലത് ജീവന്റെ കണികകളെങ്കിലും ഉണ്ടാവുമെന്നാണ് ശാസ്ത്രജ്ഞൻമാർ പ്രതീക്ഷിക്കുന്നത്.ജലസാന്നിധ്യമാണ് കാരണം. യൂറോപ്പയിലും ഒരു അന്തർസമുദ്രമുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ജേർണി റ്റു എ വാട്ടർ വേൾഡ് എന്നാണ് ഈ ദൗത്യത്തെ വിളിക്കുന്നതും.

 

Tags: nasaeuropa clipperJourney to a Water World
Share6TweetSendShare

Latest stories from this section

ശത്രു ഇവന്റെ മുന്നിൽപെട്ടാൽ ശരീരം അരിപ്പയ്ക്ക് തുല്യം; പാകിസ്താന് മറ്റൊരു പേടിസ്വപ്‌നം കൂടി: മൗണ്ടഡ് ഗൺ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

‘ഇത് നിന്റെ ഇന്ത്യയല്ല, എന്റെ ഭാര്യയെ സുന്ദരി എന്ന് വിളിക്കരുത്’ ; യുഎസിൽ റസ്റ്റോറന്റ് ജീവനക്കാരനോട് കയർത്ത് പാകിസ്താൻ യുവാവ്

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

പാകിസ്താനിൽ ബസ് യാത്രക്കാരായ 9 പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ബലൂചിസ്ഥാൻ വിഘടനവാദികളെന്ന് പോലീസ്

Discussion about this post

Latest News

പാകിസ്താന് നമ്മുടെ ഒരു ജനാലച്ചില്ല് പോലും തകർക്കാനായിട്ടില്ല; തള്ളിന്റെ തെളിവ് കാണിക്കാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

വിരട്ടൽ വേണ്ട,ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം കൊടുക്കാൻ പറ്റില്ല,അവർ സമയം ക്രമീകരിക്കട്ടെ: വി ശിവൻകുട്ടി

ബുംറക്ക് പിഴുതെടുക്കാൻ പറ്റാത്ത ഏത് വേരാടാ ലോകത്തിൽ ഉള്ളത്, ബാസ്ബോൾ കളിക്കാൻ എത്തിയ സ്റ്റോക്‌സിനെയും പിള്ളാരെയും എറിഞ്ഞിട്ട് പേസർ; ഇംഗ്ലണ്ടിന് പണി

മകളുടെ ചിലവിലല്ലേ ജീവിക്കുന്നതെന്ന് നാട്ടുകാർ,ടെന്നീസ് താരത്തെ വെടിവച്ച് കൊന്ന് പിതാവ്,റീൽസിടുന്നതും മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ചതും ഇഷ്ടപ്പെട്ടില്ല

എനിക്ക് പറ്റിയ പിഴ, ഒരു ആവശ്യവും ഇല്ലാതെ ഞാൻ ഗില്ലിനെ വിമർശിച്ചു; തെറ്റേറ്റ് പറഞ്ഞ് മൈക്കൽ വോൺ

അതും സ്ത്രീകളുടെ ചുമതല തന്നെ: ജനന നിയന്ത്രണ മാർഗങ്ങളോടു മുഖം തിരിച്ച് പുരുഷന്മാർ, ഏറ്റവും കുറവ് ഈ ജില്ലകളിൽ

നീയൊക്കെ വന്നത് ക്രിക്കറ്റ് കളിക്കാനാണ്, അല്ലാതെ ഇതൊരു അവധിക്കാലമല്ല; പ്രമുഖരെ കൊട്ടി ഗംഭീറിന്റെ അഭിപ്രായം

രക്ഷിക്കണേ എന്നാവശ്യപ്പെട്ട് അമേരിക്കൻ കോൺസുലേറ്റ് ; നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ യു എസ് കപ്പലിന് രക്ഷയായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies