തിരുവനന്തപുരം: പാലക്കാട് തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞടുപ്പ് കമ്മീഷന് കത്തയച്ച് ബിജെപി. കൽപ്പാത്തിരഥോത്സവം പ്രമാണിച്ചാണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടത്. നവംബർ 13 നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുപതിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
പാലക്കാടിന്റെ ഏറ്റവും വലിയ ആഘോഷമാണ് രഥോത്സവം. ഇവ രണ്ടും ഒരുമിച്ച് വരുന്നത് പാലക്കാട്ടുകാരെ സംബന്ധിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. വിഷയത്തിൽ പ്രതിപക്ഷ നേതാവുമായി സംസാരിച്ച് ആവശ്യമെങ്കിൽ തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ കമ്മീഷനോട് ശുപാർശ ചെയ്യുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
പാലക്കാട്, ചേലക്കര, നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്സഭാ മണ്ഡലത്തിലുമുള്ള ഉപതിരഞ്ഞെടുപ്പുകളും 13ന് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. നവംബർ 20നാണ് വോട്ടെണ്ണൽ നടക്കുക.
കേരളത്തിൽ വെള്ളിയാഴ്ച മുതൽ പത്രിക സമർപ്പിക്കാം. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 25 ആണ്. സൂക്ഷ്മ പരിശോധന 28ന്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 30 ആണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും ചേലക്കര എംഎൽഎയും മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണനും ജയിച്ചതോടെയാണ് രണ്ട് നിയമസഭാ സീറ്റിലും ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. വയനാട്ടിലും റായ്ബറേലിയിലും ജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Discussion about this post