തമിഴ് സിനിമയിലെ മാതൃകാദമ്പതികൾ എന്ന് ചോദിച്ചാൽ ആദ്യം പറയുക സൂര്യയും ജോതികയും എന്നാണ്. തമിഴിൽ മാത്രമല്ല… മലയാളത്തിലും ദമ്പതികൾക്കും വൻ ആരാധകരാണ്. സ്ത്രീകളോട് എത്രത്തോളം ബഹുമാനത്തോടെ പെരുമാറുന്ന ഭർത്താവാണ് സൂര്യയെന്ന് ജ്യോതിക പല അഭിമുഖങ്ങളിലും പറയാറുണ്ട്. ഇപ്പോഴിതാ ജ്യോതിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ ആ വാക്കുകൾക്ക് അടിവരയിടുകയാണ്.
വീടിനു മുന്നിലുള്ള നെയിം പ്ലേറ്റ് ആണ് ജ്യോതിക ഷെയർ ചെയ്തിരിക്കുന്നത്. നെയിം പ്ലേറ്റിൽ ജ്യോതികയുടെ പേരാണ് ആദ്യം നൽകിയത്. ‘വിവാഹം എന്നാൽ യഥാർഥ കൂട്ടുകെട്ടാണ്. ഒരു പുരുഷൻ വീട് കെട്ടുന്നു, ഭാര്യ അതിനെ ഒരു ഭവനമാക്കി മാറ്റുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് ജ്യോതിക ചിത്രങ്ങൾ പങ്കിട്ടത്.
അടുത്ത സുഹൃത്തുക്കളുടെ വീടിനു മുന്നിൽ സ്ഥാപിച്ച ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും പേരുകൾ ചേർത്ത ഏതാനും നെയിംപ്ലേറ്റുകളും ഇതിനൊപ്പം ജ്യോതിക പങ്കുവച്ചിട്ടുണ്ട്. ഭാര്യയ്ക്ക് പ്രഥമസ്ഥാനം നൽകുന്ന സൂര്യയെന്ന ഭർത്താവിന് കയ്യടിക്കുകയാണ് ആരാധകർ. ഒരു പ്രമോഷന്റെ ഭാഗമായാണ് ജ്യോതിക ചിത്രങ്ങൾ പങ്കിട്ടത്.
Discussion about this post