ടാറ്റ സാമ്രാജത്തിന്റെ മുൻ ചെയർമാനായ രത്തൻ ടാറ്റയുടെ വേർപാട് ആർക്കും അംഗീകരിക്കാൻ കഴിഞ്ഞട്ടില്ല. വ്യവസായി എന്നതിലുപരി അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജ്ജീവമായിരുന്നു അദ്ദേഹം . രത്തൻ ടാറ്റയുടെ വേർപാട് ഇന്ത്യയുടെ നാമ്പത്തിക മേഖലയ്ക്ക് തീരാനഷ്ടമാണെന്നാണ് വ്യവസായ ലോകത്തിന്റെ അഭിപ്രായം.
അദ്ദേഹത്തിന്റെ വേർപാടിന് ശേഷം ടാറ്റയിൽ നിന്നുണ്ടായ മറക്കാൻ പറ്റാത്ത ഓർമ്മകൾ നിരവധി പേർ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന് സ്വന്തം കൈയ്യക്ഷരത്തിൽ എഴുതിയ കത്താണ്. അും 1996 ൽ എഴുതിയ കത്താണ് പ്രചരിക്കുന്നത്. ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്കയാണ് അദ്ദേഹത്തിന്റെ എക്‌സ് പേജിലാണ് കത്തിന്റെ പകർപ്പ് നൽകിയിരിക്കുന്നത്.
ഇന്ത്യൻ സാമ്പത്തിക മേഖല മികവുറ്റതാക്കി മാറ്റിയത് നരസിംഹ റാവുവിന്റെ നേട്ടമാണെന്നാണ് ടാറ്റ കത്തിൽ കുറിച്ചിരിക്കുന്നത്. രാജ്യത്തെ ലോകോത്തര നിലവാരത്തിലെത്തിച്ചതിന് ഓരോ ഇന്ത്യക്കാരനും റാവുവിനോട് കടപ്പെട്ടിരിക്കുന്നുവെന്നും ടാറ്റ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ പുരോഗതിയോടുള്ള രത്തൻ ടാറ്റയുടെ പ്രതിബദ്ധതയാണ് ഈ കത്ത് വ്യക്തമാക്കുന്നത് എന്നാണ് കത്തിന് ക്യാപ്ഷനായി ഗോയങ്ക നൽകിയിരിക്കുന്നത്.
Discussion about this post