ജിയോ സിമ്മിന് തുടരെ തുടരെ ഓഫറുകൾ നൽകി ഞെട്ടിച്ച് ഉപഭോക്താക്കളുടെ കണ്ണ് തള്ളിച്ച ജിയോ ഇനി മൊബൈൽ ഫോണിൽ ഓഫറുകൾ നൽകി ഞെട്ടിക്കാൻ ഒരുങ്ങുന്നു.ജിയോഭാരത് V2 വിന് പിന്നാലെ റിലയൻസ് ജിയോ ജിയോഭാരത് V3,V4 എന്നിവ അവതരിപ്പിച്ചിരിക്കുകയാണ്. ജിയോ പ്രസിഡന്റ് സുനിൽ ദത്താണ് മോഡലുകൾ അവതരിപ്പിച്ചത്.
1099 രൂപ വിലയിട്ടിരിക്കുന്ന ഫോണിൽ ജിയോടിവി,ജിയോസിനിമ,ജിയോപേ,ജിയോചാറ്റ് എന്നിങ്ങനെയുള്ള ജിയോയുടെ ആപ്പുകൾ ലഭ്യമാണ്. ദിവസം മുഴുവൻ തടസ്സമില്ലാതെ ഉപയോഗിക്കാനായി 1000mAh ബാറ്ററിയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 23 ഇന്ത്യൻ ഭാഷകളും ഫോണിൽ ലഭ്യമാകും. 128 ജിബിയാണ് സ്‌റ്റോറേജ്.
ഫോൺ വാങ്ങുന്നവർക്ക് ഒരു മാസത്തെ അൺലിമിറ്റഡ് വോയ്സ് കോളുകളും അധിക 14 ജിബി ഡാറ്റയും അടങ്ങുന്ന 123 രൂപയുടെ റീചാർജ് പ്ലാൻ സൗജന്യമായി ലഭിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ജിയോ ഫോണുകൾക്ക് പ്രത്യേക പ്രീപെയ്ഡ് പ്ലാനുകളും ലഭ്യമാകും.
അൺലിമിറ്റഡ് വോയ്സ് മെസേജിങ്, ഫോട്ടോ ഷെയർ, ഗ്രൂപ്പ് ചാറ്റ് ഓപ്ഷനുകൾ എന്നിവയും ജിയോഭാരത് V3, V4 ഫോണുകൾ വാഗ്ദാനം ചെയ്യുന്നു. രണ്ട് മോഡലുകളും ഉടൻ തന്നെ ജിയോമാർട്ടിലും, ഇ കൊമേഴ്ഷ്യൽ പ്ലാറ്റ്ഫോമുകളിലും, മൊബൈൽ ഷോപ്പുകളിലും വിൽപ്പനയ്ക്ക് എത്തുമെന്നാണ് റിലയൻസ് ജിയോ വ്യക്തമാക്കിയിരിക്കുന്നത്
Discussion about this post