മനശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ പേഴ്‌സണാലിറ്റി ടെസ്റ്റുകൾ. ഒരു വ്യക്തിയുടെ മറഞ്ഞിരിക്കുന്ന സ്വഭാവങ്ങളും കഴിവുകളും ഈ ടെസ്റ്റ് വഴി നമുക്ക് കണ്ടെത്താൻ കഴിയുന്നു. പല വ്യക്തികൾക്കും ഒപ്റ്റിക്കൽ ഇല്യൂഷൻ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒന്നോ അതിലധികമോ വസ്തുക്കൾ ഉൾക്കൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ചിത്രത്തിൽ ഒരു വ്യക്തി എന്താണ് ആദ്യം കാണുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തി ഒരാളുടെ സ്വഭാവം എന്താണെന്ന് മനസിലാക്കി തരുന്നു.
അത്തരത്തിലൊരു ഒപ്റ്റിക്കൽ ഇല്യൂഷൻ ആണ് നിങ്ങൾക്ക് മുമ്പിലുള്ളത്. ഈ ചിത്രത്തിൽ രണ്ട് കാര്യങ്ങൾ നിങ്ങൾക്ക് കാണാം.. രണ്ട് മുതലകളെയും ഒരു പക്ഷിയെയും.. ഇവയിൽ ഏതിനെയാണ് ആദ്യം കാണുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തി നിങ്ങൾ ഒരു നേതൃഗുണമുള്ള വ്യക്തയാണോ.. അതോ മറ്റുള്ളവരുടെ നിഴലിൽ നടക്കാൻ ആഗ്രഹിക്കുന്ന ആളാണോ എന്ന് നോക്കാം…
നിങ്ങൾ ആദ്യം കാണുന്നത് മുതലയെയാണോ…
ചിത്രത്തിൽ ആദ്യം കാണുന്നത് രണ്ട് മുതലയെ ആണെങ്കിൽ നിങ്ങൾ ജനിക്കുമ്പോൾ തന്നെ ഒരു നേതാവാണെന്നാണ് അതിനർത്ഥം. ജീവിതത്തിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നു. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ നിങ്ങൾ മിടുക്കനാണ്. ശക്തമായ നേതൃഗുണവും തീരുമാനം എടുക്കാനുള്ള കഴിവും നിങ്ങൾക്കുണ്ട്. മറ്റുള്ളവരിൽ നിന്നും നിർദേശങ്ങൾ സ്വീകരിക്കാൻ നിങ്ങൾക്ക് തീരെ താത്പര്യമുണ്ടായിരിക്കില്ല.
ആദ്യം നിങ്ങൾ പക്ഷിയെ ആണ് കാണുന്നതെങ്കിൽ
ചിത്രത്തിൽ ചിറകു വിരിച്ച് നിൽക്കുന്ന പക്ഷിയെ ആണ് നിങ്ങൾ കാണുന്നതെങ്കിൽ, തീരുമാനം എടുക്കാൻ താത്പര്യം തീരെയില്ലാത്ത ആളുകളാണ് നിങ്ങൾ. നേതൃത്വം നൽകുന്നതിനേക്കാൾ മറ്റുള്ളവർ നൽകുന്ന ടാസ്‌കുകൾ ചെയ്യുന്നതിലായിരിക്കും നിങ്ങൾക്ക് താത്പര്യം. സാധാരണ നിലയിൽ പ്രവർത്തിക്കുന്ന ഒരാളായി ഒതുങ്ങിക്കൂടാൻ ഇഷ്ടപ്പെടുന്ന ആളായിരിക്കും നിങ്ങൾ. മറ്റുള്ളവരുടെ നിർദേശങ്ങൾ സ്വീകരിക്കുന്നതിലും പാലിക്കുന്നതിലാമയിരിക്കും നിങ്ങൾക്ക് കൂടുതൽ ഇഷ്ടം.
ചിത്രത്തിൽ രണ്ട് മൃഗങ്ങളെയും ഒരേ സമയം ശ്രദ്ധിച്ച ആളുകളുടെ മൂന്നാമത്തെ വിഭാഗത്തിലാണ് നിങ്ങൾ പെടുന്നതെങ്കിൽ, ഒരു നേതാവെന്ന നിലയിലും സാധാരണക്കാരനെന്ന നിലയിലും ഒരേസമയം പ്രവർത്തിക്കാൻ കഴിയുന്ന വ്യക്തിയായിരിക്കും നിങ്ങൾ. ആവശ്യമുള്ളപ്പോൾ രണ്ട് വ്യക്തിത്വങ്ങൾക്കും ഉത്തരവാദിത്തങ്ങൾക്കും ഇടയിൽ നിങ്ങൾക്ക് എളുപ്പത്തിൽ മാറാനാകും. നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം, ജോലി എങ്ങനെ ചെയ്താലും അത് ചെയ്യണം എന്നതാണ്. ഇത് നിങ്ങളെ ഒരു നല്ല ടീം അംഗമാക്കുന്നുന്നു.
Discussion about this post