പത്തനംതിട്ട: ശബരിമല ശാസ്താവിന് കാണിക്കയായി ഹ്യൂണ്ടായ് ഐ 10 നിയോസ്. കെശ്വിൻ ഹ്യൂണ്ടായ് ആണ് കാണിക്കയായി പുതിയ കാർ സമർപ്പിച്ചത്. കാറിന്റെ താക്കോൽ എംഡി ഉദയകുമാർ റെഡ്ഡി ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിന് കൈമാറി. എക്‌സിക്യൂട്ടീവ് ഡയറക്ടർ ചന്ദൻ.സിഇഒ സഞ്ജുലാൽ രവീന്ദ്രൻ,ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു വി നാഥ് എന്നിവർ പങ്കെടുത്തു.
5.69 ലക്ഷമാണ് കാറിന്റെ പ്രാരംഭവില.ടോപ്പ് എൻഡ് വേരിയന്റിന് 8.47 ലക്ഷം വിലവരും. ലൈറ്റ് ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന പുതിയ എൽഇഡി ടെയിൽ-ലൈറ്റുകളും ഹാച്ച്ബാക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 15 ഇഞ്ച് അലോയ് വീലുകളാണ്. പോളാർ വൈറ്റ്, ടൈറ്റൻ ഗ്രേ, ടൈഫൂൺ സിൽവർ, ടീൽ ബ്ലൂ, ഫിയറി റെഡ് കളർ ഓപ്ഷനുകൾക്കൊപ്പം പുതിയ സ്പാർക്ക് ഗ്രീൻ നിറവും ഹ്യൂണ്ടായ് വാഗ്ദാനം ചെയ്യുന്നുണ്ട്.
നാല് എയർബാഗുകൾക്കൊപ്പം ഇബിഡിയുള്ള എബിഎസ് സേഫ്റ്റ് ഫീച്ചറായി ഉൾപ്പെടുത്തിയിട്ടുണ്ട്. ടോപ്പ് എൻഡ് പതിപ്പിന് ആറ് എയർബാഗുകൾ, ഐസോഫിക്‌സ് ആങ്കറേജുകൾ, ഇ.എസ്.സി, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകൾ എന്നിവയും കാറിന്റെ പ്രത്യേകതകളാണ്.ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിയർ എസി വെന്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ എന്നിവയ്ക്കൊപ്പം 8.0 ഇഞ്ച് ടച്ച്സ്‌ക്രീൻ എന്നിവ ഹാച്ച്ബാക്ക് നിലനിർത്തുന്നു. ടൈപ്പ്-സി യുഎസ്ബി പോർട്ടുകൾ, ക്രൂസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയ സവിശേഷതകളും കാറിനുണ്ട്. ഇതെല്ലാം ടോപ്പ് ആൻഡ് വേരിയന്റിനേ ലഭ്യമാകൂ.
Discussion about this post