പാലക്കാട് : കോൺഗ്രസ് വിട്ടേക്കുമെന്ന സൂചന നൽകി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ പി സരിൻ. ഇന്നലെ വരെ കോൺഗ്രസിലാണ് പ്രവർത്തിച്ചതെന്നായിരുന്നു സരീൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
ഇന്ന് രാവിലെ 11 45 ന് വാർത്താ സമ്മേളനം നടത്തു. അതിൽ കൂടുതൽ വിവരങ്ങൾ അറിയിക്കാം . ഇന്നലെ പറഞ്ഞ കാര്യങ്ങളുടെ തുടർച്ചയായിരിക്കും ഇന്ന് പറയുക എന്ന് സരിൻ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതു മുതലാണ് കോൺഗ്രസിൽ പൊട്ടിത്തെറികൾ തുടങ്ങിയത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സരിൻ രംഗത്ത് എത്തിയത്. കോൺഗ്രസിന്റെ ഇപ്പോഴത്തെ പോക്ക് തോൽവിലേക്കാണ് എന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥിത്വം പുനഃപരിശോധിക്കണം, തിരുത്താൻ തയ്യാറാകണമെന്ന് സരിൻ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ പാലക്കാട് തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിൽ അല്ല, രാഹുൽ ഗാന്ധിയാണ്. പാർട്ടി ഉന്നത നേതൃത്വം വീണ്ടും പുനഃപരിശോധന നടത്തിയശേഷം, പ്രവർത്തകരെ പൂർണമായും ബോധിപ്പിക്കാൻ കഴിയുന്ന തരത്തിൽ തീരുമാനമെടുത്താൽ നല്ലതായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത.് എല്ലാവരും കയ്യടിക്കുന്ന തീരുമാനം പാർട്ടിക്ക് എന്തുകൊണ്ട് ചെയ്യാൻ കഴിയുന്നില്ല?. ഒരു കൂട്ടം മാത്രം കൈയ്യടിച്ചാൽ പോര എന്നും സരിൻ പറഞ്ഞിരുന്നു.
Discussion about this post