ടെലികോം കമ്പനികൾ തമ്മിൽ മത്സരങ്ങൾ കടുക്കുകയാണ്. ഓരോ ടെലികോം കമ്പനികളും ഉപയോക്താക്കളെ ആകർഷിക്കാനായി പലതരത്തിലുള്ള ഓഫറുകളും രംഗത്തിറക്കുന്നുണ്ട്. ഇപ്പോഴിതാ ഈ മത്സരം ബ്രോഡ്ബാൻഡ് മേഖലകളിലേക്കും കടന്നിരിക്കുകയാണ്.
ഉപയോക്താക്കളെ ആകർഷിക്കാൻ ഓഫറുകൾ ഇറക്കുന്നുണ്ടെങ്കിലും ഇതിനൊപ്പം മൊബൈൽ താരിഫുകളിലെ നിരക്കുകളിൽ വർദ്ധന വന്നത് ഉപയോക്താക്കൾക്ക് തിരിച്ചടിയായിട്ടുണ്ട്. ജിയോ, എയർടെൽ, വോഡഫോൺ, ഐഡിയ എന്നിങ്ങനെയുള്ള മുൻനിര ടെലികോം കമ്പനികളെല്ലാം തങ്ങളുടെ മൊബൈൽ താരിഫുകൾ 15 ശതമാനം വരെ ഉയർത്തിയിരുന്നു. ഇതോടെ, പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലിനെ അഭയം പ്രാപിച്ചവർ നിരവധിയാണ്.
4ജി വിപുലീകരണവും പ്ലാനുകൾ കൈപിടിയിൽ ഒതുങ്ങുന്നതുകൊണ്ടും ബിഎസ്എൻഎലിനോടുള്ള ആളുകളുടെ പ്രീതി ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ മൊബൈൽ നെറ്റ്‌വർക്ക് സേവനങ്ങൾക്ക് പിന്നാലെ, രാജ്യത്തുടനീളമുള്ള ബ്രോഡ്ബാൻഡ് നെറ്റ്‌വർക്കും ശക്തിപ്പെടുത്താനൊരുങ്ങുകയാണ് ബിഎസ്എൻഎൽ. രാജ്യത്തെ മുൻനിര ടെലികോം കമ്പനികളായ ജിയോ, എയർടെൽ എന്നിവയോട് തന്നെയാണ് ബിഎസ്എൻഎൽ മത്സരിക്കുന്നത്.
അടുത്തിടെ ബിഎസ്എൻഎൽ അതിന്റെ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ വേഗം അടുത്തിടെ പരിഷ്‌കരിച്ചിരുന്നു. ഇതിൽ ബജറ്റ് പ്ലാനുകൾ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. 249, 299, 329 എന്നിങ്ങനെയാണ് ബിഎസ്എൻഎൽ പുതിയ ബജറ്റ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ വേഗതയിൽ വലിയ മാറ്റമാണ് ബിഎസ്എൻഎൽ കൊണ്ടുവന്നിരിക്കുന്നത്.
നേരത്തെ, 249 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ 10 എംബിപിഎസ് വേഗതയായിരുന്നു വാഗ്ദാനം ചെയ്തിരുന്നതെങ്കിൽൗ, 25 എംബിപിഎസ് ആണ് പരികരിച്ച വേഗപരിധി. യൂസേജ് പോളിസി പ്രകാരം, 10 ജിബി ഡാറ്റയാണ് പ്ലാനിനൊപ്പം വരുന്നത്. ഈ പരിധിക്ക് ശേഷം ഡാറ്റയുടെ വേഗം 2 എംബിപിഎസ് ആയി കുറയും. പുതിയ വരിക്കാർക്ക് മാത്രമായിരിക്കും ഈ പ്ലാൻ ലഭ്യമാകുക.
299 രൂപയുടെ പ്ലാനിന് 10 എംബിപിഎസ് വേഗത തന്നെയാണ് നൽകിയിരുന്നത്. ഇനിമുതൽ ഈ പ്ലാനിനും 25 എംബിപിഎസ് വേഗത ലഭിക്കും. 20 ജിബി ഡാറ്റയാണ് ഇതിനൊപ്പം ലഭിക്കുക. പരിധിക്കു ശേഷം ഡാറ്റയുടെ വേഗം 2 എംബിപിഎസ് ആയി കുറയും. പുതിയ വരിക്കാർക്ക് മാത്രമായിരിക്കും ഈ പ്ലാനും ലഭ്യമാകുക.
329 രൂപയുടെ പ്ലാനിന് 20 എംബിപിഎസ് വേഗതയാണ് നൽകിയിരുന്നത്. ഇനിമുതൽ ഈ പ്ലാനിനും 25 എംബിപിഎസ് വേഗത ലഭിക്കും. 1000 ജിബി ഡാറ്റയാണ് ഇതിനൊപ്പം ലഭിക്കുക. പരിധിക്കു ശേഷം ഡാറ്റയുടെ വേഗം 4 എംബിപിഎസ് ആയി കുറയും. തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമായിരിക്കും ഈ പ്ലാൻ ലഭ്യമാകുക.
Discussion about this post