കൊച്ചി: മലയാളികൾ ഏറെ ആരാധനയോടെ നോക്കിക്കാണുന്ന സംഗീതസംവിധായകനാണ് ഗോപി സുന്ദർ. തെന്നിന്ത്യൻ ഭാഷകളിലെല്ലാം തന്റെ സാന്നിദ്ധ്യമറിയിച്ച അദ്ദേഹത്തിന്റെ പാട്ടുകൾ എന്നും വലിയ ഹിറ്റുകളാവാറുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകൾ എന്നും ആളുകൾ ഓർക്കാൻ ഇഷ്ടപ്പെടുന്നവയും റിപ്പീറ്റ് വാല്യു ഉള്ളവയുമാണ്. ഗോപിസുന്ദർ മാജിക് ഓരോ പാട്ടിലും കാണാമെന്നാണ് ആരാധകരുടെ ഭാഷ്യം.
ടെലിവിഷൻ പരസ്യങ്ങൾക്കായി സംഗീതം രചിച്ചുകൊണ്ട് കരിയർ ആരംഭിച്ച അദ്ദേഹത്തിന് 5,000 ജിംഗിളുകൾ എഴുതിയ സംഗീതസംവിധായകനെന്ന ബഹുമതിയുമുണ്ട്. ഒരു കീബോർഡിസ്റ്റ് എന്ന നിലയിൽ, നിരവധി സംഗീത സംവിധായകരുമായി അദ്ദേഹം ചേർന്നുപ്രവർത്തിച്ചിട്ടുണ്ട്. ഒരു ദേശീയ ചലച്ചിത്ര അവാർഡ് , കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് , രണ്ട് ഫിലിംഫെയർ അവാർഡുകൾ സൗത്ത് എന്നിവയുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തന്റെ പ്രണയബന്ധങ്ങളൊന്നും തന്നെ മറച്ചുവയ്ക്കാത്തതിനാൽ ഇതുമായി ബന്ധപ്പെട്ട് വലിയ രീതിയിൽ ട്രോളുകളും ഉണ്ടാവാറുണ്ട്. താരം ഏത് സ്ത്രീക്കൊപ്പം ഫോട്ടോ ഇട്ടാലും അത് കാമുകിയായി ചിത്രീകരിച്ച് ട്രോന്മാരും രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ ഇതിനോട് രസകരമായി പ്രതികരിച്ചിരിക്കുകയാണ് ഗോപി സുന്ദർ. ഇവളാണ് എന്റെ കല്യാണിക്കുട്ടി എന്ന അടിക്കുറിപ്പോടെ തന്റെ നാടൻ വളർത്തുനായയ്‌ക്കൊപ്പമുള്ള ചിത്രമാണ് ഗോപി സുന്ദർ പങ്കുവച്ചിരിക്കുന്നത്. ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്നവർക്ക് നന്ദിയും നമസ്‌കാരവും പറഞ്ഞുകൊണ്ടാണ് താരം ഫോട്ടോ പങ്കുവച്ചത്.
‘ആരുടെ കൂടെ ഫോട്ടോ എടുത്താലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികൾക്കും നന്ദി’ ഗോപി സുന്ദർ ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post