റെയിൽവെ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി കേന്ദ്ര റെയിൽവെ മന്ത്രാലയം. സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റ് ഇനി രണ്ട് മാസത്തിനുള്ളിൽ ലഭ്യമാകും. മുൻകൂർ ടിക്കറ്റ് ബുക്കിംഗിൻറെ പരിധി 120 ദിവസത്തിൽ നിന്ന് 60 ദിവസമായി ഇന്ത്യൻ റെയിൽവെ കുറച്ചു. 2024 നവംബർ 1 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്
നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ, 120 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല. ട്രെയിൻ യാത്രയ്ക്ക് രണ്ടു മാസം മുൻപ് മാത്രമെ ഇനി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇന്ത്യൻ റെയിൽവെയിൽ പ്രതിദിനം കോടിക്കണക്കിന് ആളുകളാണ് യാത്ര ചെയ്യുന്നത്. യാത്രാ തീയതിക്ക് നാല് മാസം മുമ്പ് ട്രെയിനുകളിൽ സീറ്റ് ബുക്ക് ചെയ്യാറുണ്ടായിരുന്നു. ഇതോടെ ഉറപ്പായ സീറ്റ് ലഭിക്കുമായിരുന്നു.
2024 നവംബർ 1 മുതൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവെ ബോർഡ് ഡയറക്ടർ സഞ്ജയ് മനോച പറഞ്ഞു. നവംബർ ഒന്നു മുതൽ യാത്രക്കാർക്ക് 120 ദിവസം മുമ്പ് അതായത് നാല് മാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല. ഇപ്പോൾ ബുക്കിംഗും ഇതേ നിയമങ്ങൾക്കനുസൃതമായി നടക്കും. 2024 ഒക്ടോബർ 31 വരെ നടത്തിയ എല്ലാ ബുക്കിംഗുകളും അതേപടി തുടരുമെന്നും മനോച പറഞ്ഞു.
Discussion about this post