എന്റെ കൊച്ചുമുതലാളി……… ഈ ഡയലോഗ് ആരും തന്നെ മറന്ന് കാണില്ല. അതുപോലെ തന്നെ പരീക്കുട്ടിയെയും കറുത്തമ്മയെയും . ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള സുന്ദര നിമിഴം പങ്കിട്ടിരിക്കുകയാണ് താരങ്ങൾ.
തിക്കുറുശ്ശി ഫൗണ്ടേഷൻ തമ്പാനൂർ റെയിൽവേ ഓഡിറ്റോറിയതിൽ സംഘടിപ്പിച്ച തിക്കുറിശ്ശി ജന്മമദിനാഘോഷ പരിപാടി ഉദ്ഘാടനം കഴിഞ്ഞ് ഷീല നേരെ പോയത് കണ്ണമ്മൂലയിലുള്ള മധുവിന്റെ വീട്ടിലേക്കായിരുന്നു. അവിടെ വച്ച് ഇരുവരും ചെമ്മിനിലെ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു.
ചെമ്മീൻ സിനിമ ഇപ്പോഴും എല്ലാവരുടെയും മനസ്സിൽ മറക്കാതെ കിടക്കുകയാണ് എന്ന് ഇരുവരും പറഞ്ഞു. ഷിലയുടെ കൂടെ മധുവിനെ കാണാൻ തിക്കുറുശ്ശി ഫൗണ്ടേഷൻ ചെയർമാൻ ബേബി മാത്യൂ സോമതീരം ഉണ്ടായിരുന്നു. ഈ സന്ദർശന വേളയിൽ ഇരുവരും എടുത്ത ചിത്രങ്ങളാണ് വൈറലായത്.
ഫോട്ടോ എടുക്കാൻ ഷീല അടുത്ത് ഇരുന്നപ്പോൾ പതിവ് സ്‌റ്റൈലിൽ മധുവിന്റെ കമന്റ് വന്നു. കുറച്ച് റൊമാന്റിക്കായിട്ട് ഇരിക്ക് ഷീലേ… പിന്നെ ഹാളിലാകെ ചിരി പടർന്നു. എത്രതന്നെ ആരെയൊക്കെ കണ്ടാലും നമ്മുടെ കൂടെ അഭിനയിച്ച ആൾക്കാരെ കണുമ്പോഴുള്ള സന്തോഷം അതൊന്ന് വേറെ തന്നെയായാണ് എന്നാണ് മധുവിനെ കണ്ട് മടങ്ങാൻ നേരം ഷീല പറഞ്ഞത്. വീണ്ടും വരണം എന്ന് പറഞ്ഞ് കറുത്തമ്മയ്ക്ക് ആലിംഗനവും ചുംബനവും നൽകിയാണ് പരീക്കുട്ടി യാത്രയാക്കിയത്.
Discussion about this post