മുംബൈ: വിമാനത്തിന് നേരെ വീണ്ടും ബേംബ് ഭീഷണി. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്നും മുംബൈയിലേക്ക് തിരിച്ച വിസ്താരയുടെ ബോയിംഗ് 787 വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണി വന്നത്. ഇതോടെ, വിമാനം അടിയന്തരമായി ലാൻഡിംഗ് നടത്തുകയായിരുന്നു.
134 യാത്രക്കാരും 13 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമർജസി ലാൻഡിംഗ് നടത്തുകയും പിന്നാലെ സുരക്ഷാ പരിശോധനകൾക്കായി ബോയിംഗ് 787 വിമാനം ഉടൻ തന്നെ ഐസൊലേഷൻ ബേയിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം 8.20ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനം ഭീഷണി ന്ദേശം എത്തിയതോടെ, 7.45ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി അധികൃതർ വ്യക്തമാക്കി.
ഒരാഴ്ചക്കിടെ വിമാനങ്ങൾക്ക് നേരെ നടക്കുന്ന 13-ാമത്തെ ബോംബ് ഭീഷണിയാണിത്. ചൊവ്വാഴ്ച തന്നെ ഇൻഡിഗോ വിമാനത്തിന് നേരെ ഭീഷണി സന്ദേശമെത്തിയിരുന്നു. മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിന് നേരെയാണ് ഭീഷണിയെത്തിയത്. ഭീഷണി സന്ദേശം വന്നതിനെ തുടർന്ന് ഡൽഹിയിലേക്ക് പറന്ന വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. 200 ഓളം യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
മുംബൈയിൽ നിന്നും വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് ഭീഷണി സന്ദേശമെത്തുന്നത്. അഞ്ജാതരുടെ എക്സ് അക്കൗണ്ടിൽ നിന്നാണ് സന്ദേശമെത്തയത്. തുടർന്ന് മുംബൈ എയർ ട്രാഫിക് കൺട്രോൾ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു. തുടർന്ന് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ഏജൻസികൾ രാത്രി മുഴുവൻ തിരച്ചിൽ നടത്തി. എന്നാൽ, പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടർന്ന് രാവിലെ എട്ട് മണിയോടെ ഡൽഹിയിലേക്കുള്ള യാത്ര പുനരാരംഭിച്ചു.
Discussion about this post