ലക്‌നൗ: ടെലഗ്രാമിലൂടെ 4000ത്തോളം അശ്ലീല വീഡിയോകൾ വിറ്റ 17കാരൻ അറസിറ്റിൽ. കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്ന വീഡിയോകൾ ഉൾപ്പെടെയാണ് ഇയാൾ വിൽപ്പന നടത്തിയത്. ഉത്തർപ്രദേശിലെ ഖരഗ്പൂറിലാണ് സംഭവം. വ്യാഴാഴ്ചയാണ് പ്രതിയെ പിടികൂടിയത്.
ടെലഗ്രാമിലൂടെ രാജ് എന്ന വിതരണക്കാരൻ അയച്ചുകൊടുത്തിരുന്ന വീഡിയോകൾ ഓരോന്നും 3000 മുതൽ 20000 രൂപ വരെ വിലയിട്ടാണ് പ്രതി വിറ്റിരുന്നത്. ഓരോ വീഡിയോയും വിറ്റുപോവുമ്പോൾ പ്രതിക്ക് 30 ശതമാനം കമ്മീഷനും വിതരണക്കാരൻ നൽകിയിരുന്നതായും പോലീസ് വ്യക്തമാക്കി.
ഖരഗ്പൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാളുടെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. നെക്കോഗ്രാം എന്ന മൊബൈൽ അപ്ലിക്കേഷനും ടെലഗ്രാമും ഉപയോഗിച്ചാണ് വീഡിയോകൾ വിതരണം ചെയ്തിരുന്നത്. ആവശ്യക്കാരിൽ നിന്നും പണം ലഭിച്ച ശേഷം ഇത് വിതരണക്കാരനായ രാജിന് അയക്കുകയായിരുന്നു രീതിയെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും സീനിയർ പോലീസ് സൂപ്രണ്ട് ഗൗരവ് ഗ്രോവർ അറിയിച്ചു.
Discussion about this post