അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ നടന്ന വന്‍ സ്ഫോടനത്തില്‍ 28 പേര് കൊല്ലപ്പെട്ടു. 61 പേര്‍ക്കു പരുക്കേറ്റു. പാര്‍ലമെന്റിനും സൈനികാസ്ഥാനത്തിനും സമീപമാണ് സ്ഫോടനം ഉണ്ടായത്.
സൈനിക വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയില്‍ സ്ഫോടകവസ്തുക്കളുള്ള വാഹനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അങ്കാറ ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു.
ഭീകരാക്രമണമാണെന്ന് ഉപപ്രധാനമന്ത്രി ബേകിര്‍ ബോസ്ഡാഗ് വ്യക്തമാക്കി.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനശബ്ദം നഗരത്തിലാകമാനം കേള്‍ക്കാമായിരുന്നെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചു.
Discussion about this post