പാലക്കാട് : എഡിഎമ്മിനെതിരെ രംഗത്ത് വന്ന പരാതികാരൻ പ്രശാന്തനെതിരെ വിജിലൻസ് അന്വേഷണം. ഇരിക്കൂർ മണ്ഡലത്തിലെ പി എം ഖാദറാണ് ഇയാൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്. പ്രശാന്തനെതിരെയും അന്വേഷണം നടത്തണമെന്ന് പരാതി നൽക്കുകയായിരുന്നു. കൈകൂലി നൽകി എന്ന് ആരോപിച്ചാണ് കേസ് നൽകിയിരിക്കുന്നത്.
പരാതിക്കാരനായ ലീഗ് നേതാവിന്റെ മൊഴിയെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ കണ്ണൂർ ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. കൈക്കൂലി കൊടുക്കുന്നത് ശിക്ഷാർഹമായതിനാൽ അഴിമതി നിരോധന പ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പാരാതി നൽകിയിരിക്കുന്നത്. എവിടെ നിന്നാണ് കൈക്കൂലി വാങ്ങിയെന്നുള്ള വിവരം ലഭിച്ചത് , കൈക്കൂലി എപ്പോഴാണ് കൊടുത്തത് എന്ന് അറിഞ്ഞത് ,എന്തൊക്കെ തെളിവുകളാണ് കൈയിലുള്ളത് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഖാദറിൽ നിന്ന് വിജിലൻസ് ചോദിച്ചറിഞ്ഞത്. പ്രശാന്ത് കൈക്കൂലി നൽകി എന്ന് പറയുന്ന വീഡിയോ സഹിതം വിജിലൻസിന് ഖാദർ കൈമാറുകയും ചെയ്തു.
പരിയാരം ഗവ.മെഡിക്കൽ കോളജ് ജീവനക്കാരനാ ടി വി പ്രശാന്തൻ കൈക്കൂലി നൽകി എന്ന് സ്വയം സമ്മതിച്ച സ്ഥിതിക്ക് ഒരന്വേഷണവും ഇല്ലാതെ തന്നെപ്രശാന്തനെതിരെ കേസെടുക്കേണ്ടതാണ് . എ ഡി എം മരിച്ച ദിവസം കൈക്കൂലി നൽകി എന്ന് പ്രശാന്തൻ സമ്മതിച്ച ദിവസം തന്നെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. ഇന്നലെ വിജിലൻസിന്റെ കോഴിക്കോട് ഓഫീസിൽ നിന്ന് വിളിച്ച് ഇന്ന് രാവിലെ കണ്ണൂർ ഓഫീസിലെത്തി മൊഴി നൽകാൻ ആവശ്യപ്പെട്ടു . കോഴിക്കോട് നിന്നുമെത്തിയസംഘത്തിന് മുന്നിൽ പ്രശാന്തന്റെ വീഡിയോ അടക്കംമൊഴി നൽകി . ഒന്നുകിൽ പ്രശാന്തിന് സമ്മതിക്കേണ്ടി വരും അല്ലെങ്കിൽ നിഷേധിക്കേണ്ടി വരും .ഒന്നുകിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് അല്ലെങ്കിൽ ദിവ്യയുടെ കൂടെ കൂട്ടുപ്രതി കാത്തിരിക്കാം എന്ന് ഖാദർ ഫേസ്ബുക്കിൽ കുറിച്ചു.













Discussion about this post