മുംബൈ : നടൻ സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിൽ മുഖ്യപ്രതി വിക്കി ഗുപ്തയുടെ ജാമ്യപേക്ഷ തള്ളി കോടതി. മുംബൈയിലെ പ്രത്യേക മക്കോക്ക കോടതിയാണ് ഹർജി തള്ളിയത്.
ജാമ്യം ലഭിച്ചാൽ, അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഗുപ്ത ഗുണ്ടാസംഘം ബിഷ്ണോയിയെ അറിയിച്ചേക്കുമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ബിഷ്ണോയ് സഹോദരൻമാരായ ലോറൻസ്, അൻമോൾ എന്നിവരുടെ നിർദേശപ്രകാരമാണ് കുറ്റകൃത്യത്തിന് ഉപയോഗിച്ച മോട്ടോർസൈക്കിൾ പ്രതി വാങ്ങിയതും എന്നും പോലീസ് കോടതിയെ ്‌റിയിച്ചു.
ഏപ്രിൽ 14 നാണ് താരത്തിന്റെ വീടിന് നേരെ വെടിവെയ്പ്പ് നടത്തിയത്. ഗാലക്‌സി അപ്പാർട്ട്‌മെന്റിന് മുൻപിൽ ബൈക്കിൽ എത്തിയ രണ്ടുപേരാണ് വെടിവെപ്പ് നടത്തിയത്. നാല് റൗണ്ട് വെടിയുതിർത്തു. ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. കേസിൽ കൂട്ടുപ്രതി സാഗർ പാലിനെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഗുപ്തയെയും പാലിനെയും കൂടാതെ, സോനുകുമാർ ബിഷ്നോയ്, മുഹമ്മദ് റഫീഖ് ചൗധരി, ഹർപാൽ സിംഗ് എന്നിവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മറ്റൊരു പ്രതിയായ അനുജ്കുമാർ ഥാപ്പാൻ കസ്റ്റഡിയിലിരിക്കെ ആത്മഹത്യ ചെയ്തു.
Discussion about this post