ന്യൂഡൽഹി : യമുന നദിയിൽ വീണ്ടും നുരഞ്ഞുപൊന്തി വിഷപ്പത. ഡൽഹി നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളിയെ തുടർന്നാണ് നദിയിൽ വിഷപ്പുക നുരഞ്ഞു പൊന്തുന്നത് എന്ന് അധികൃതർ പറഞ്ഞു. കൂടാതെ മാലിന്യങ്ങൾ പുറന്തള്ളുന്നത് നിമിത്തമാണ് നദിക്ക് ഈ അവസ്ഥ വരുന്നത് .
ഈ നുരയിൽ ഉയർന്ന അളവിൽ അമോണിയയും ഫോസ്ഫറസും അടങ്ങിയിരിക്കുന്നു. ഇത് വഴി ശ്വാസകോശ , ചർമ്മ രോഗങ്ങൾ ഉൾപ്പെടെയുള്ള നിരവധി മാരക രോഗങ്ങൾ സൃഷ്ടിക്കുമെന്ന് പരിസ്ഥിതി വിദഗ്ധർ പറയുന്നത്. വെള്ളത്തിലെ മലിനീകരണം കാരണം രാസപ്രവർത്തനമുണ്ടായാണ് വെള്ളനിറത്തിൽ പത നിറയുന്നത്.
ഛഠ് പൂജ പോലുള്ള ആഘോഷങ്ങൾ അടുത്തു വരികയാണ്. ഇതിനാൽ തന്നെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി വിദഗ്ധർ സർക്കാരിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. വായു ഗുണനിലവാര സൂചിക വെള്ളിയാഴ്ച വരെ മോശം വിഭാഗത്തിൽ തന്നെയായിരുന്നു.
യമുനാ നദിയിലെ മലിനീകരണം തുടർക്കഥയായിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കാത്ത ഡൽഹി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
Discussion about this post