മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ ലൊക്കേഷന്‍ സര്‍വീസില്‍ ജമ്മു പാക്കിസ്ഥാനിലും ജമ്മു കശ്മീര്‍ ചൈനയിലുമാണ്. ട്വിറ്ററിലെ ലൊക്കേഷന്‍ സര്‍വ്വിസില്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി വരുന്ന സജ്ജഷനില്‍ ജമ്മു പാക്കിസ്ഥാന്റെ ഭാഗമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജമ്മു ആന്റ് കാശ്മീര്‍ എന്നു സേര്‍ച്ച് ചെയ്താല്‍ വരുന്ന സജ്ജഷനില്‍ അത് റിപ്പബ്ലിക് ഓഫ്് ചൈനയുടെ ഭാഗമാണെന്ന നിര്‍ദ്ദേശവും.
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ട്വീറ്റിനോടൊപ്പം ലൊക്കേഷന്‍ കൂടി ചേര്‍ക്കാനുള്ള സംവിധാനത്തിലാണ് ഈ ഭീമാകാരമായ പിഴവ്. ജിപിഎസ് സംവിധാനം വഴിയും അല്ലെങ്കില്‍ എഴുതിച്ചേര്‍ക്കുന്ന രീതി വഴിയോ എന്നിങ്ങനെ രണ്ടു തരത്തില്‍ ഉപഭോക്താക്കള്‍ക്ക് ലൊക്കേഷന്‍ ചേര്‍ക്കാം.
എഴുതിച്ചേര്‍ക്കാനായി സേര്‍ച്ച് ചെയ്യുമ്പോഴാണ് ട്വിറ്റര്‍ ഇത്തരമൊരു തെറ്റ് ട്വിറ്ററില്‍ ആവര്‍ത്തിക്കപ്പെടുന്നത്. ലൊക്കോഷന്‍ സര്‍വ്വീസില്‍ തെറ്റായ വിവരം കാണിച്ച ട്വിറ്ററിനു നേരെ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് കടുത്ത വിമര്‍ശനമാണുയര്‍ന്നത്.
Discussion about this post