എറണാകുളം: ഹിന്ദു യുവാവിനെ വിവാഹം ചെയ്തതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് സോഷ്യൽ മീഡിയ താരം നസ്രിയ സുൽത്താൻ. താൻ ആരെയും ഉപേക്ഷിച്ച് ഒളിച്ചോടിയിട്ടില്ല. സ്‌നേഹിച്ച് വിവാഹം കഴിച്ചതാണ്. മതത്തിന്റെ പേരിലാണ് തനിക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കണം എന്നും നസ്രിയ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു നസ്രിയുടെ പ്രതികരണം.
കുഞ്ഞിനെ ഉപേക്ഷിച്ച് ആരുടെയും കൂടെ പോയിട്ടില്ല. കുഞ്ഞ് തനിക്കൊപ്പം ഉണ്ട്. കുഞ്ഞിനെ ഉപേക്ഷിച്ച് പോകണമെങ്കിൽ തനിക്ക് നേരത്തെ ആകാമായിരുന്നു. അന്ന് ചെയ്യാത്ത താൻ അത് ഇപ്പോഴും ചെയ്യില്ല. കുഞ്ഞിന് വേണ്ടിയാണ് ഇത്രനാൾ ജീവിച്ചത്. ഇനിയും അങ്ങിനെ ആയിരിക്കും. ദയവായി ജീവിക്കാൻ അനുവദിച്ചാൽ മാത്രം മതി. ചിലപ്പോഴെല്ലാം പ്രതികരണം കാണുമ്പോൾ മരിക്കാൻ തോന്നാറുണ്ടെന്നും താരം പ്രതികരിച്ചു.
ഹിന്ദുവിനെ വിവാഹം ചെയ്തതാണ് ഇവിടെ വലിയ പ്രശ്‌നം ആയത്. തന്നെ സംബന്ധിച്ച് എല്ലാ മതങ്ങളും ഒരുപോലെയാണ്. എന്നെയും കുഞ്ഞിനെയും പൂർണ മനസ്സോടെ സ്‌നേഹിക്കുന്ന ഒരാൾ ആണ് ഭർത്താവ്. വിവാഹത്തിന് ശേഷം വീഡിയോ കാണാത്തവർ പോലും അതിന് താഴെ വന്ന് കമന്റ് രേഖപ്പെടുത്തുന്നു. എന്തിനാണ് അസഭ്യം പറയുന്നത് എന്ന് പോലും മനസിലാകുന്നില്ല. ചെറിയ ജോലി ഉണ്ടായിരുന്നത് കൊണ്ട് കുഞ്ഞിനെ നോക്കി. ഇപ്പോൾ ഞങ്ങളെ നോക്കാൻ ഒരാളുണ്ട്. അങ്ങിനെ ഒരാളെ തനിക്ക് ആവശ്യമാണെന്നും നസ്രിയ പ്രതികരിച്ചു.
Discussion about this post