ഗാസ: ഇസ്രായേൽ സേന വധിച്ച ഹമാസ് നേതാവ് യഹിയ സിൻവാറിന്റെ പുതിയ വീഡിയോ പുറത്ത്. കുടുംബവുമൊത്ത് അണ്ടർഗ്രൗണ്ട് ടണൽവഴി സുരക്ഷിത സ്ഥാനത്തേയ്ക്ക് കടക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഭാര്യയും മൂന്ന് കുട്ടികളും യഹിയയ്‌ക്കൊപ്പം ഉള്ളതായി ദൃശ്യങ്ങളിൽ കാണാം.
ഇസ്രായേൽ സൈനിക വക്താവ് നദാവ് ഷോഷാനിയാണ് വീഡിയോ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ഒക്ടോബർ ആറിന് ബങ്കറിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങളാണ് ഇത്. രണ്ട് ആൺ കുട്ടികൾ പിന്നാലെ ബങ്കറിലൂടെ രഹസ്യമായി സഞ്ചരിക്കുന്ന യഹിയയെ ദൃശ്യങ്ങളിൽ കാണാം. യഹിയയ്ക്ക് പുറകിലായി ഭാര്യയും നടന്ന് നീങ്ങുന്നു. യഹിയയുടെ കൈവശം ഒരു കവർ നിറയെ സാധനങ്ങളും ഉണ്ട്. രണ്ട് ആഡംബര ഹാൻഡ് ബാഗുകളാണ് യഹിയയുടെ ഭാര്യയുടെ കൈവശം ഉള്ളത്. ഇതിൽ ഒരു ബാഗിന് 27 ലക്ഷത്തോളം രൂപ വിലവരുമെന്നാണ് പറയുന്നത്. കുട്ടികളുടെ കൈവശവും ബാഗുകൾ ഉണ്ട്.
ഭാര്യയെയും മക്കളെയും സുരക്ഷിത സ്ഥാനത്ത് എത്തിച്ചതിന് ശേഷം വെള്ളവും ഭക്ഷണവും എടുക്കാനായി യഹിയ ബങ്കറിലൂടെ നടന്ന് നീങ്ങുന്നതിന്റെ ദൃശ്യങ്ങളും കാണാം. നിരവധി തവണയാണ് യഹിയ ബങ്കറിലൂടെ നടന്ന് നീങ്ങുന്നത്. മകനൊപ്പം കിടക്കയുൾപ്പെടെ ബങ്കറിലൂടെ യഹിയ കൊണ്ടുവരുന്നതും ചിത്രങ്ങളിൽ നിന്നും ദൃശ്യമാണ്. ടിവിയും യഹിയ ബങ്കറിലൂടെ കൊണ്ടുവരുന്നുണ്ട്. ഇതിന് പിറ്റേന്നാണ് ഇസ്രായേലിൽ 1200 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം ഹമാസ് നടത്തിയത്.
ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടന്ന കൂട്ടക്കുരിതിയുടെ തലേന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് സൈനിക വക്താവ് പറഞ്ഞു. ഭീകരർ ഇസ്രായേലിലെ ജനങ്ങളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നതും തട്ടിക്കൊണ്ട് വരുന്നതും പീഡിപ്പിക്കുന്നതും കാണാൻ ടിവിയും കൊണ്ടാണ് യഹിയ തുരങ്കത്തിലൂടെ പോകുന്നത്. വീഡിയോയിൽ യഹിയയുടെ ഭാര്യയുടെ കൈവശം ഒരു ബാഗ് കാണാം. ഇതിന് 32,000 ഡോളർ വിലവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://x.com/i/status/1847697586276221048
Discussion about this post