എറണാകുളം: നടൻ മോഹൻലാലിന്റെ മരുമകളാകാൻ ആഗ്രഹിക്കുന്നുവെന്ന് ആവർത്തിച്ച് നടി ഗായത്രി സുരേഷ്. സ്വകാര്യ ചാനലിൽ അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു നടിയുടെ പ്രതികരണം. നേരത്തെയും താരം പ്രണവ് മോഹൻലാലിന്റെ ഭാര്യയാകാൻ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കും ട്രോളുകൾക്കും വഴിവച്ചിരുന്നു.
മോഹൻലാലിന്റെ കുടുംബത്തിലെ അന്തരീക്ഷം വലിയ ഇഷ്ടമാണെന്നാണ ഗായത്രി സുരേഷ് പറയുന്നത്. താൻ ആഗ്രഹിക്കുന്നത് പോലൊരു കുടുംബം ആണ് ലാലേട്ടന്റേത്. അടുത്തിടെ അമ്മയുടെ പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ താൻ കണ്ടിരുന്നു. വലിയ സന്തോഷം തോന്നിയെന്നും താരം പരിപാടിയിൽ വ്യക്തമാക്കുന്നുണ്ട്.
എനിക്ക് പങ്കാളിയ്‌ക്കൊപ്പം ജീവിതം പങ്കിടാനും സമയം ചിലവഴിക്കാനുമെല്ലാം ഇഷ്ടമാണ്. എന്നാൽ ലോകം മുഴുവൻ നിങ്ങളാണ് എന്ന സങ്കൽപ്പത്തോട് ഒട്ടും യോജിക്കാൻ കഴിയില്ല. എല്ലാം അനുസരിച്ച് എല്ലാ അഭിപ്രായങ്ങളും കേട്ട് ജീവിക്കുക ബദ്ധിമുട്ടാണ്. ഞാൻ പറയുന്നത് ഉൾക്കൊള്ളാൻ കഴിയുന്ന ആളായിരിക്കണം ജീവിതത്തിലേക്ക് കടന്ന് വരേണ്ടത്.
കല്യാണത്തെക്കുറിച്ച് ചിന്തിയ്ക്കുന്നില്ല. വീട്ടിൽ നിന്നും കല്യാണത്തെക്കുറിച്ച് ചോദിക്കാറുണ്ട്. തന്റെ സങ്കൽപ്പത്തിലുള്ള ആളെ കാണുന്നതുവരെ താൻ കാത്തിരിക്കും. വിവാഹമെല്ലാം അപ്പോൾ മതി. പ്രണയിച്ച് വിവാഹം കഴിക്കാനാണ് ഇഷ്ടം. തന്നെ സഹിക്കാൻ എല്ലാവരെ കൊണ്ടും കഴിഞ്ഞെന്ന് വരില്ല. ഞാനൊരു ടെററർ ക്യാരക്ടർ ആണെന്നും ഗായത്രി പറഞ്ഞു.
Discussion about this post