എപ്പോഴും കണ്ണ് തിരുമ്മുന്നവരാണോ നിങ്ങൾ. എന്നാൽ പെട്ട് ഗയ്‌സ് നിങ്ങൾ. സ്ഥിരമായി കണ്ണ് തിരുമ്മുന്നത് നേത്രപടലത്തിന്റെ ആകൃതിമാറ്റത്തിലേക്കും അന്ധതയിലേക്കും നയിക്കുമെന്ന് നേത്രരോഗ വിദഗ്ധരുടെ സംസ്ഥാന സെമിനാർ.
ഇതിന് പിന്നിലുള്ള കാരണം എന്താന്ന് വെച്ചാൽ ടി വി യുടെയും കംപ്യൂട്ടറിന്റെയും അമിതപയോഗമാണ് പലപ്പോഴും ഇതിന് പ്രേരിപ്പിക്കുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്. ‘കെരാട്ടോകോണസ്’ എന്ന രോഗാവസ്ഥയിലേക്കും അന്ധതയിലേക്കും ഇത് നയിക്കും എന്നാണ് സെമിനാർ പറയുന്നത്. അതിനാൽ രക്ഷിതാക്കൾ ഏറെ ശ്രദ്ധിക്കണമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.
മേക്കപ്പ് സാധാനങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണമെന്നും സെമിനാർ വ്യക്തമാക്കി. കേരള സൊസൈറ്റി ഓഫ് ഓഫ്താൽമിക് സർജൻസിന്റെ നേതൃത്വത്തിൽ നടന്ന സെമിനാർ സംഘടിപ്പിച്ചത്.
Discussion about this post