ഗാസ: കഴിഞ്ഞ ദിവസം ഇസ്രായേൽ കൊലപ്പെടുത്തിയ ഹമാസ് ഭീകരൻ യഹ്യ സിൻവാർ ഗാസയിലെ ഖാൻ യൂനിസിലെ ബങ്കറിൽ എല്ലാ സൗകര്യങ്ങളോടും കൂടിയായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്. പല റൂമുകളായി തിരിച്ചിട്ടുള്ള ബങ്കറിൽ കെട്ട് കളക്കിന് ഡോളറുകളുൾപ്പെടെ കണ്ടെത്തിയിരുന്നു. ഒരു കുടുംബത്തിന് എല്ലാ സൗകര്യങ്ങളോടും കൂടി ജീവിക്കാനുള്ള കാര്യങ്ങൾ ബങ്കറിൽ സംഭരിച്ചുവച്ചിരുന്നു.
ബങ്കറിനുള്ളിലെ ദൃശങ്ങൾ ഇസ്രയേലി സൈന്യം പുറത്ത് വിട്ടിട്ടുണ്ട്. ദൃശ്യങ്ങളിൽ മുഖംമൂടി ധരിച്ച ഒരു ഐഡിഎഫ് സൈനികൻ, ബങ്കറിനുള്ളിൽ നടക്കുന്നതും ഓരോ മുറിയും കാണിച്ചു തരുന്നതും കാണാം. ഷവർ ഉൾപ്പെടെയുള്ള ആധുനിക രീതിയിലുള്ള രണ്ട് ശുചിമുറികൾ ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെ, ഒരു മുറിയിൽ അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങളും പാലസ്തീൻ അഭയാർത്ഥികൾക്കായി യുഎൻ ദുരിദാശ്വാസ ഏജൻസി വിതരണം ചെയ്ത സഹായ ശേഖരണങ്ങളും സംഭരിച്ചു വച്ചിട്ടുണ്ട്. ഇതിനോടൊപ്പം യഹ്യയുടേത് എന്ന് കരുതപ്പെടുന്ന മുറിയിൽ ദശലക്ഷക്കണക്കിന് ഡോളറുകളും കൂട്ടിവച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. നിരവധി പെർഫ്യൂം കുപ്പികളും മുറിയിൽ നിരത്തിവച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ആണ് എക്‌സിലൂടെ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. റഫയിലേക്ക് പലായനം ചെയ്യുന്നതിന് മുമ്പ് ഈ ബങ്കറിലാണ് സിൻവാർ താമസിച്ചിരുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഗാസയിലെ സാധാരണക്കാരായ ആളുകളെ മനുഷ്യകവചമായി ഉപയോഗിച്ചുകൊണ്ട് സിൻവാൻ ഒരു ഭീരുവിനെ പോല ഭൂഗർഭത്തിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് എക്‌സിൽ കുറിച്ചു. ഉന്നത ഇസ്രായേലി ഉദ്യോഗസ്ഥരും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
Discussion about this post