ന്യൂഡൽഹി : ഏതാനും ആഴ്ചകളായി ഉള്ളിയുടെ വില കുത്തനെ ഉയരുകയായിരുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസമായി വന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഉത്തർപ്രദേശിലെ ലക്‌നൗ, വാരാണസി എന്നിവിടങ്ങളിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മണിപ്പുർ എന്നിവിടങ്ങളിലേക്കും ഉള്ളി ട്രെയിനുകൾ അയക്കുമെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി നിധി ഖാരെ പറഞ്ഞു.
മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് 1,600 ടൺ ഉള്ളിയുമായാണ് ‘കാണ്ഡ എക്‌സ്പ്രസ്’ രാജ്യതലസ്ഥാനത്തേക്കു പുറപ്പെട്ടിരിക്കുന്നത്. ദീപാവലി ആഘോഷത്തിന് മുന്നോടിയായി ട്രെയിൻ ഡൽഹിയിൽ എത്തുമെന്നാണ് പ്രതീക്ഷ . ആഘോഷരാവ് ആവുമ്പോഴേക്കും വില കുറയും എന്നാണ് സർക്കാരിന്റെയും പ്രതീക്ഷ. ഉള്ളി നിറച്ച 42 വാഗണുകളാണ് ഡൽഹിയിൽ എത്തുക. ‘ഡൽഹിയിലെ കിഷൻഗഞ്ച് റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ വരുക.
ഡൽഹിയിലെ ചില്ലറ വിപണിയിൽ ഉള്ളിവില കിലോയ്ക്ക് 75 രൂപയാണ്. സർക്കാർ കണക്കുകൾ പ്രകാരം സെപ്റ്റംബറിൽ ഉള്ളി വിലയിൽ 66.1 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഉരുളക്കിഴങ്ങിന്റെയും തക്കാളിയുടെയും വില യഥാക്രമം 65 ശതമാനവും 42.2 ശതമാനവും ഉയർന്നിരുന്നു.
Discussion about this post