ലക്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കാമകോടി പീഠത്തിലെ ശങ്കർ വിജയേന്ദ്ര സരസ്വതി സ്വാമി. ദൈവത്തിന്റെ അനുഗ്രഹമാണ് മോദിയെപ്പോലുള്ള നല്ല നേതാക്കൾ നമുക്കിടയിൽ ഉണ്ടാക്കുന്നത്. മോദിയിലൂടെ ദൈവം വിവിധ മഹത്തായ പ്രവർത്തനങ്ങൾ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. വാരണാസിയിലെ ആർജെ ശങ്കരാ നേത്രാലയത്തിന്റെ ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു ശങ്കർ വിജയേന്ദ്ര സരസ്വതി സ്വാമി.
നമ്മുടെ രാജ്യം ഉയർന്നു വരികയാണ്. വൻ പുരോഗതിയാണ് ഇന്ത്യയ്ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഈ പുരോഗതിക്ക് പിന്നിലെ പ്രധാന ഘടകം ശക്തമായ നേതൃത്വമാണ്. അല്ലാതെ ഇങ്ങനെ പുരോഗതി കൊണ്ടുവരുവാൻ സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഡിഎ ഗവൺമെന്റിനെ ‘നരേന്ദ്ര ദാമോദർദാസ് കാ അനുശാശൻ’ എന്നാണ് വിജയേന്ദ്ര സരസ്വതി വിശേഷിപ്പിച്ചത്. എൻഡിഎ സർക്കാർ എത്ര അനുകമ്പയോടെയാണ് പൗരന്മാർക്ക് വേണ്ടി പ്രവർത്തിക്കുന്നത്. സാധാരണക്കാരുടെ എല്ലാ അവശ്യങ്ങളും മോദി മനസ്സിലാക്കുന്നു. കോവിഡ് കാലത്തെ പ്രവർത്തനങ്ങളെ മാതൃകയാക്കിയാണ് ഇവ പറഞ്ഞത്. ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങൾക്ക് അനുകരിക്കാവുന്ന ഒരു മാതൃകയാണ് എൻഡിഎ സർക്കാർ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post