എറണാകുളം : നടനും സിപിഎം എംഎൽഎയുമായ മുകേഷ് അറസ്റ്റിൽ. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് പോലീസ് നടപടി
നടി നൽകിയ പരാതിയിൽ വടക്കാഞ്ചേരി പൊലീസ് ആണ് മുകേഷിനെ അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി പൊലീസ് എടുത്ത കേസില്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. 2011ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മലയാള സിനിമ രംഗത്തെ ലൈംഗിക ചൂഷണങ്ങളെ കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളെ തുടർന്നാണ് ആലുവ സ്വദേശിനിയായ നടി പരാതി നൽകിയിരുന്നത്. മുകേഷ്, ഇടവേള ബാബു, ജയസൂര്യ തുടങ്ങിയവർക്കെതിരെയാണ് പരാതിയുള്ളത്.
Discussion about this post