2026 ടി20 ലോകകപ്പിന് മുന്നോടിയായി ന്യൂസിലൻഡിനെതിരായ പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ നേരിടുന്ന ബാറ്റിംഗ് തകർച്ചയെക്കുറിച്ച് തുറന്നടിച്ച് ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. വിശാഖപട്ടണത്തെ നാലാം ടി20-യിലും പരാജയപ്പെട്ടതോടെ സഞ്ജുവിന് ഇനി ന്യായീകരണങ്ങൾ ഇല്ലെന്നും ഇതിന്റെ ഉത്തരവാദിത്തം താരം തന്നെ ഏറ്റെടുക്കേണ്ടി വരുമെന്നും ചഹൽ പറഞ്ഞു.
ജിയോ സ്റ്റാറിൽ സംസാരിക്കവെയാണ് ചഹൽ തന്റെ സഹതാരവും അടുത്ത സുഹൃത്തുമായ സഞ്ജുവിനെക്കുറിച്ച് കടുത്ത നിലപാട് സ്വീകരിച്ചത്. “10-12 വർഷമായി അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും സജീവമായ സഞ്ജുവിനെപ്പോലൊരു താരത്തിന് സമ്മർദ്ദം ഒരു ഒഴികഴിവായി പറയാനാകില്ല.”
“ഒന്നോ രണ്ടോ മത്സരങ്ങളിൽ പരാജയപ്പെടുന്നത് മനസ്സിലാക്കാം. പക്ഷേ തുടർച്ചയായി നാല് അവസരങ്ങൾ ലഭിച്ചിട്ടും അത് മുതലാക്കാൻ കഴിയാത്തത് വലിയ വീഴ്ചയാണ്. ഇതിൽ സഞ്ജുവിന് സ്വയം കുറ്റപ്പെടുത്താനേ സാധിക്കൂ.” – ചഹൽ വ്യക്തമാക്കി.
“മൂന്നാം നമ്പറിൽ തകർപ്പൻ പ്രകടനം നടത്തുന്ന ഇഷാൻ കിഷൻ പുറത്തിരിപ്പുണ്ട് എന്നത് സഞ്ജു മറക്കരുത്. സഞ്ജു ഓപ്പണിംഗിൽ പരാജയപ്പെടുകയും ഇഷാൻ തിളങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ, തിരുവനന്തപുരത്തെ അവസാന മത്സരത്തിൽ സഞ്ജുവിനെ മാറ്റി ഇഷാനെ ഓപ്പണറാക്കുന്നതാണ് ശരിയായ തീരുമാനമാണ്.” ചഹൽ പറഞ്ഞു നിർത്തി.













Discussion about this post