ജെറുസലേം: കൊല്ലപ്പെട്ട ഹിസ്ബുള്ള മേധാവി ഹസൻ നസ്രുള്ള ബങ്കറിൽ ഒളിപ്പിച്ചത് കോടിക്കണക്കിന് രൂപയുടെ സ്വർണ നിക്ഷേപമെന്ന് ഇസ്രായേൽ. 500 മില്യൺ ഡോളറിന്റെ സ്വർണവും പണവും ആണ് ഹസൻ നസ്‌റല്ല ബങ്കറിൽ സൂക്ഷിച്ചിരുന്നതെന്നാണ് ഇസ്രായേൽ ചൂണ്ടിക്കാണിക്കുന്നത്. ബെറൂയിറ്റിലെ ആശുപത്രിയ്ക്ക് കീഴിലെ ബങ്കറിനുള്ളിലാണ് നിധിശേഖരം ഉണ്ടായിരുന്നതത്രേ.
ഇസ്രായേൽ ഡിഫന്ഡസ് ഫോഴ്‌സ് വക്താവ് റി.ർ അഡ്മിറൽ ഡാനിയൽ ഹഗാരി,ബങ്കറിന്റെ രു ഗ്രാഫിക് ഫോട്ടോയും പുറത്തുവിട്ടിട്ടുണ്ട്. ആശുപത്രിയുടെ കീഴിൽ ബങ്കർ ബോധപൂർവ്വം സ്ഥാപിക്കുകയായിരുന്നു. ആ പണമത്രയും ലെബനനെ പുനരധിവസിപ്പിക്കാൻ ഉപയോഗിക്കാമായിരുന്നു. പക്ഷേ ഹസ്ബുള്ളയെ പുനരധിവസിപ്പിക്കാൻ പോയെന്ന് ഇസ്രായേൽ കുറ്റപ്പെടുത്തി.
ഈ കഴിഞ്ഞ സെപ്തംബറിലാണ് 64 കാരനായ നസ്‌റല്ല കൊല്ലപ്പെട്ടത്. ലെബനീസ് ഷിയാ അനുയായികൾ ഇയാളെ സയ്യിദ് എന്ന പദവി നൽകിയാണ് ആരാധിക്കുന്നത്. വ്യോമാക്രമണത്തിലൂടെയായിരുന്നു ഇയാളെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്.
Discussion about this post