ആരാണ് സൗന്ദര്യം ആഗ്രഹിക്കാത്തത് അല്ലേ…നല്ല തിളങ്ങുന്ന ചർമ്മവും പാടുകളിലാത്ത ശരീരവും എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാൽ നമ്മുടെ ശീലങ്ങളും പാരമ്പര്യവും ഇതിൽ ഒരു ഘടകമാണ്. അതെല്ലങ്കിൽ ബ്യൂട്ടി പാർലറുകളിലോ സൗന്ദര്യവർദ്ധക ക്ലിനിക്കുകളിലോ കയറി ഇറങ്ങേണ്ടി വരും. ഇത് സാധാരണക്കാർക്ക് താങ്ങാനാവില്ല. എന്നാൽ ബോളിവുഡ്,ഹോളിവുഡ് താരസുന്ദരിമാരും സുന്ദരന്മാരും പരീക്ഷിക്കുന്ന ഒരു വിദ്യ നമുക്ക് സ്വന്തം വീട്ടിൽ പരീക്ഷിച്ചാലോ ? ഇത്തിരി പച്ചവെള്ളവും അത് ഐസാക്കാൻ റഫ്രിജറേറ്റും പിന്നെ ഇത്തിരി ക്ഷമയുമാണ് അത്യാവശ്യം.
മേക്കപ്പ് ചെയ്യുന്നതിന് മുൻപും നൈറ്റ് സ്‌കിൻകെയറിന് മുൻപുമെല്ലാം ആണ് ഇത് ചെയ്യേണ്ടത്. നല്ല ശുദ്ധമായ വെള്ളം ഇത്തിരിനേരം ഫ്രിഡ്ജിൽവച്ച് തിളപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഐസ് കൊണ്ടുള്ള വെള്ളത്തിൽ മുഖം മുക്കിവയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പുറത്ത് പോയിവരുമ്പോൾ സൂര്യപ്രകാശം മുഖത്ത് ഏൽക്കുന്നത് മൂലമുള്ള കരുവാളിപ്പ്,ചർമ്മത്തിലെ ചുവപ്പ്,ചൊറിച്ചിൽ എന്നിവ അകറ്റാൻ ഐസ് വെള്ളത്തിൽ മുഖം മുക്കുന്നത് നല്ലതാണ്. മുഖത്തെ രക്തയോട്ടം കൂട്ടാനും മുഖത്തെ വീക്കവും ചുവപ്പും കുറയ്ക്കാനും സഹായിക്കും.
രാവിലെ എഴുന്നേൽക്കുമ്പോഴുള്ള മുഖത്തെ വീക്കവും ചുവപ്പു മാറ്റി ചർമ്മത്തിന് ഉന്മേഷവും പുനരുജ്ജീവനവും നൽകാനും ഇത് ഗുണം ചെയ്യും. ചർമ്മത്തിന്റെ സുഷിരങ്ങൾ തടയാനും സുഷിരങ്ങളിലെ അഴുക്ക്, എണ്ണ എന്നിവയെ അകറ്റാനും ഐസ് വെള്ളത്തിൽ മുക്കുന്നത് സഹായിക്കും. ബ്ലാക്ക് ഹെഡ്‌സ്,മുഖക്കുരു എന്നിവ ഉണ്ടാകാനുള്ള സാധ്യത ഇത് കുറയ്ക്കും. ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന സിറം,മോയ്‌സ്ചുറൈസുകൾ മാസ്‌ക്കുകൾ എന്നിവ നന്നായി ആഗിരണം ചെയ്യാനും ഐസ് വെള്ളത്തിൽ മുക്കി വെച്ചാൽ നല്ലതാണ്.
മേക്കപ്പ് ഇടുന്നതിന് മുൻപ് ഐസ് വെള്ളത്തിൽ മുക്കുന്നത് ഇത് ഏറെ നേരം നിലനിൽക്കാൻ സഹായിക്കും. ഐസ് പീസ് ഉപയോഗിച്ച് മുഖത്ത് വൃത്താകൃതിയിൽ മസാജ് ചെയ്യുന്നതും മുഖത്തിന് ഗുണം ചെയ്യും.
Discussion about this post