സൗന്ദര്യം എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ ഇതിന് വേണ്ടി അധികം പണം ചെലവിടാൻ ഇല്ലാത്തവർ എന്ത് ചെയ്യും? അടുക്കളയിലുണ്ട് ഇതിന് പരിഹാരം. നമ്മൾ അധികമാരും കേൾക്കാത്ത എന്നാൽ ഒട്ടേറെ ഗുണങ്ങൾ ഉള്ള ഒരു സാധനമുണ്ട്. അതാണ് പുളി. വിറ്റാമിനുകളുടെ കലവറയാണ് ഇത്. നല്ലൊരു എക്‌സോഫോളിയേറ്റിംഗ് ഏജന്റായതിനാൽ ചർമ്മത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന് നല്ല തിളക്കം നൽകുന്നതിന് സഹായിക്കുന്നു. നമ്മൾ സ്‌കിൻ കെയറിനായി ഉപയോഗിക്കുന്ന എക്‌സോഫോളിയേറ്റിംഗ് ക്രീമുകളിലെ പ്രധാന ചേരുവകളിലൊന്നായ ആൽഫ-ഹൈഡ്രോക്‌സി ആസിഡിന്റെ കലവറയായ ഇത് ചർമ്മത്തെ ശുദ്ധീകരിക്കുന്നു.
ചർമ്മത്തിന് തിളക്കം നൽകുന്നതിനായി ഇത്തിരി പുളി ഫേഷ്യലുകൾ പരീക്ഷിച്ചാലോ? ഇത്തിരി പുളി രാത്രി മുഴുവൻ കുതിർത്തുവയ്ക്കുക. തുടർന്ന് പുളിയുടെ ചാർ നല്ലത് പോലെ പിഴിഞ്ഞെടുത്ത് ഇതിലേക്ക് തേൻ,മഞ്ഞൾ,തൈര് എന്നിവ നല്ലതുപോലെ മിക്‌സ് ചെയ്ത് 20-30 മിനിറ്റ് മുഖത്തിട്ട് സാധാരണ വെള്ളത്തിൽ കഴുകി കളയുക.അല്ലെങ്കിൽ പുളിച്ചാറിലേക്ക് കറ്റാൻവാഴ ജെല്ലും ഇത്തിരിഗ്രീൻടീയും ചേർത്ത് മിക്‌സ് ചെയ്ത് മുഖത്തിട്ട് കഴുകിക്കളയുക.
പുളിചാർ ഉപയോഗിച്ച് നല്ലതുപോലെ സ്‌ക്രബ് ചെയ്യുക. അൽപ്പനേരം ഇത് ചെയ്തതിന് ശേഷം തുടച്ചുകഴിഞ്ഞ് പകുതി മുറിച്ച തക്കാളി കാപ്പിപ്പൊടിയും പഞ്ചസാരയിലും മുക്കി വച്ച് ഇത് സ്‌ക്രബ് ചെയ്യുകയ ഇത് കഴിഞ്ഞ ശേഷം തൈക് ,ഗോതമ്പുപൊടി,അരിപ്പൊടി,പുളി എന്നിവ ചേർത്ത് മിക്‌സ് ചെയ്ത് മുഖത്തിട്ട് ഉണങ്ങിക്കഴിയുമ്പോൾ കഴുകി വൃത്തിയാക്കുക.
Discussion about this post